മുംബയ്: ഇന്ത്യയുടെ വിദേശ നാണയശേഖരം ജൂൺ 19ന് സമാപിച്ച വാരത്തിൽ 207.8 കോടി ഡോളർ ഇടിഞ്ഞ് 50,556.6 കോടി ഡോളറിലെത്തി. ജൂൺ 12ന് സമാപിച്ച വാരത്തിൽ ശേഖരം റെക്കാഡുയരമായ 50,764.4 കോടി ഡോളറായിരുന്നു. വിദേശ നാണയ ആസ്തി 169.8 കോടി ഡോളർ താഴ്ന്ന് 46,703.9 കോടി ഡോളറായി. 3,281.5 കോടി ഡോളറാണ് കരുതൽ സ്വർണ ശേഖരം. കഴിഞ്ഞയാഴ്ചയിലെ ഇടിവ് 35.80 കോടി ഡോളർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |