കോഴിക്കോട്: ജില്ലയിൽ ഇന്നലെ എട്ടു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ അറിയിച്ചു. ഏഴു പേർ വിദേശത്ത് നിന്നും ബഹറിൻ-3, കുവൈറ്റ്-3, ഖത്തർ-1), ഒരാൾ മഹാരാഷ്ട്രയിൽ നിന്നുമാണ് വന്നത്. നിലവിൽ 86 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.
ഇന്നലെ രോഗം സ്ഥിരീകരിച്ച അഴിയൂർ സ്വദേശി (64) 24നാണ് ബഹറിനിൽ നിന്ന് കോഴിക്കോട്ടെത്തിയത്. രോഗലക്ഷണങ്ങളെ തുടർന്ന് സർക്കാർ വാഹനത്തിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. 24 നാണ് ആയഞ്ചേരി സ്വദേശി (55) ബഹറിനിൽ നിന്ന് കോഴിക്കോടെത്തിയത്. രോഗലക്ഷണങ്ങളെ തുടർന്ന് സർക്കാർ വാഹനത്തിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലാണ്.
17 ന് ബഹറിനിൽ നിന്ന് കൊച്ചിയിലെത്തിയ കാക്കൂർ സ്വദേശി (41) സർക്കാർ വാഹനത്തിൽ 18നാണ് കോഴിക്കോട്ടെത്തിയത്. തുടർന്ന് ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. 25ന് രോഗലക്ഷണങ്ങളെ തുടർന്ന് എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു.
20 ന് കുവൈറ്റിൽ നിന്ന് കോഴിക്കോടെത്തിയ തിരുവങ്ങൂർ സ്വദേശി (48) വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 25ന് രോഗലക്ഷണങ്ങളെ തുടർന്ന് സർക്കാർ വാഹനത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി. തുടർന്ന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.
ചോറോട് സ്വദേശി (47) 18നാണ് മഹാരാഷ്ട്രയിൽ നിന്ന് കോഴിക്കോട്ടെ വീട്ടിലെത്തി നിരീക്ഷണത്തിലായത്. 25ന് രോഗലക്ഷണങ്ങളെ തുടർന്ന് സർക്കാർ വാഹനത്തിൽ വടകര ജില്ലാ ആശുപത്രിയിലെത്തി സ്രവ സാമ്പിൾ നൽകി. തുടർന്ന് രോഗം സ്ഥിരീകരിച്ചതോടെ ചികിത്സക്കായി എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. 12ന് കുവൈറ്റിൽ നിന്ന് കൊച്ചിയിലെത്തിയ ചോറോട് സ്വദേശി (31) സർക്കാർ വാഹനത്തിൽ കോഴിക്കോട്ടെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഒപ്പമുണ്ടായിരുന്ന യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 25ന് സർക്കാർ വാഹനത്തിൽ വടകര ജില്ലാ ആശുപത്രിയിലെത്തി സ്രവ സാമ്പിൾ നൽകി. തുടർന്ന് രോഗം സ്ഥിരീകരിച്ചതോടെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.
ഖത്തറിൽ നിന്ന് കോഴിക്കോട്ടെത്തിയ പനങ്ങാട് സ്വദേശി (52) വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 25ന് രോഗലക്ഷണങ്ങളെ തുടർന്ന് സർക്കാർ വാഹനത്തിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. 20ന് കുവൈറ്റിൽ നിന്ന് കൊച്ചയിലെത്തിയ ചങ്ങരോത്ത് സ്വദേശി (45) കോഴിക്കോട്ടെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 24ന് രോഗലക്ഷണങ്ങളെ തുടർന്ന് ചങ്ങരോത്ത് പി.എച്ച്.സിയിലെത്തി സ്രവ സാമ്പിൾ നൽകി. പോസിറ്റീവായതിനെ തുടർന്ന് എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.
ജില്ലയിലെ പുതിയ കണക്കുകൾ
പുതുതായി നിരീക്ഷണത്തിലായവർ- 979
ആകെ നിരീക്ഷണത്തിലുള്ളവർ- 17,363
ഇതുവരെ നിരീക്ഷണം പൂർത്തിയാക്കിയവർ- 45,334
നിരീക്ഷണത്തിലുള്ള പ്രവാസികൾ- 9,512
നിലവിൽ ചികിത്സയിലുള്ളവർ- 86
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |