തൃശൂർ: ഗുരുവായൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടറായ മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി ഗുരുവായൂർ ഡിപ്പോ അടച്ചു. ഇതോടെ ഇവിടെ നിന്നുള്ള ഏഴ് സർവ്വീസുകളും മുടങ്ങി. അണുനശീകരണം നടത്തിയ ശേഷമേ ഇനി ഡിപ്പോ തുറക്കൂ. ഗുരുവായൂർ - കാഞ്ഞാണി റൂട്ടിലോടുന്ന ബസിലാണ് കൊവിഡ് സ്ഥിരീകരിച്ച കണ്ടക്ടർ ജോലി ചെയ്തത് എന്നാണ് വിവരം.
ഇയാളുമായി സമ്പർക്കത്തിൽ വന്ന ജീവനക്കാരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ മാസം ഇരുപത്തിയഞ്ചാം തീയതി ഈ ബസിൽ യാത്ര ചെയ്തവരെല്ലാം സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കണ്ടക്ടടർക്ക് എവിടെ നിന്നാണ് കൊവിഡ് പകർന്നതെന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |