ശ്രീകൃഷ്ണപുരം: കെ.എസ്.ഇ.ബി ജീവനക്കാരുടെ കാരുണ്യത്തിൽ അഭിനവും അന്നപൂർണയും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കും. ശ്രീകൃഷ്ണപുരം കെ.എസ്.ഇ.ബി സെക്ഷൻ അധികൃതരാണ് കുലിക്കിലിയാട് പ്ലാക്കൂടം പുളിക്കാഞ്ചേരി മനോജിന്റെ വീട്ടിലേക്ക് വൈദ്യുതി കണക്ഷനും വിദ്യാർത്ഥികളുടെ പഠനത്തിന് ടിവിയും എത്തിച്ചുനൽകിയത്.
താമസ സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖകളില്ലാത്തതിനാൽ വൈദ്യുതി കണക്ഷൻ എടുക്കാനാകാതെ വിഷമത്തിലായിരുന്നു മനോജും കുടുംബബവും. ഒന്നാംക്ലാസിൽ പഠിക്കുന്ന ശാരീരിക വെല്ലുവിളി നേരിടുന്ന മകൾക്കും നാലാംക്ലാസിൽ പഠിക്കുന്ന മകനും ഓൺലൈൻ പഠനത്തിന് വഴിയില്ലാതായതോടെ മനോജ് കെ.എസ്.ഇ.ബി ഓഫീസിന്റെ വാതിൽ മുട്ടുകയായിരുന്നു. കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കിയ ജീവനക്കാർ വൈദ്യുി കണക്ഷൻ നൽകാനുള്ള നടപടി വേഗത്തിലാക്കി. ഓഫീസ് ജീവനക്കാർ ചേർന്ന് വയറിംഗ് നടത്തി രണ്ട് ഇലക്ട്രിക് പോസ്റ്റുകളും സ്ഥാപിച്ചാണ് കണക്ഷൽ നൽകിയത്.
നിർദ്ധന കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ മനസിലാക്കി കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ ടിവിയും, ഓഫീസേഴ്‌സ് അസോസിയേഷൻ ഡിഷ് കണക്ഷനും നൽകി.
കറന്റ് കണക്ഷൻ സ്വിച്ച് ഓൺ പി.ഉണ്ണി എം.എൽ.എ നിർവഹിച്ചു. കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ എസ്.മനോജ്, വാർഡ് മെമ്പർ ഷീജ രാജു.കെ.ആർ, സുരേഷ് പി.ടി പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |