ദോഹ: കൊവിഡിനെതിരായ ലോകാരോഗ്യ സംഘടനയുടെ പോരാട്ടങ്ങൾക്ക് 10 ദശലക്ഷം ഡോളർ(75.51 കോടി) പ്രഖ്യാപിച്ച് ഖത്തർ. പ്രതിരോധ വാക്സിൻ, ചികിത്സ, പരിശോധനാ ഉപകരണം എന്നിവ കണ്ടെത്തുന്നതിന് ലോകാരോഗ്യ സംഘടനക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷേഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയാണ് 10 ദശലക്ഷം ഡോളർ വാഗ്ദാനം നൽകിയത്. ഗ്ലോബൽ അലയൻസ് ഫോർ വാക്സിൻസ് ആൻഡ് ഇമ്മ്യൂണൈസേഷന് നേരത്തെ പ്രഖ്യാപിച്ച 20 ദശലക്ഷം ഡോളറിന് പുറമേയാണിത്. കൊവിഡ് പ്രതിബദ്ധതാ കാമ്പയിന്റെ ഭാഗമായി ഗ്ലോബൽ സിറ്റിസൺ സംഘടന സംഘടിപ്പിച്ച വീഡിയോ കോൺഫറൻസ് യോഗത്തിലാണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.
അതേസമയം, യു.എ.ഇയിൽ രോഗമുക്തരുടെ എണ്ണം വർദ്ധിക്കുന്നത് ആശ്വാസമാകുന്നുണ്ടെങ്കിലും, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ഇപ്പോഴും രോഗവ്യാപനം വലിയതോതിൽ നടക്കുന്നതായാണ് റിപ്പോർട്ടുകൾ.
പതറി ട്രാവൽ ആൻഡ് ടൂറിസം മേഖല
കൊവിഡ് മഹാമാരിയെ തുടർന്ന് പതറി നിൽക്കുകയാണ് ബഹ്റൈനിലെ ട്രാവൽ, ടൂറിസം മേഖല. നാല് മാസമായി ഒരു ബിസിനസുമില്ലാതെ കടുത്ത പ്രതിസന്ധിയിലാണ് ഈ രംഗത്ത് ജോലി ചെയ്യുന്നവർ. 330ഓളം ട്രാവൽ ഏജൻസികളാണ് ബഹ്റൈനിൽ പ്രവർത്തിക്കുന്നത്. ഇതിൽ 85 ശതമാനവും ഇന്ത്യക്കാർ നടത്തുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |