
ന്യൂഡൽഹി: സുരക്ഷാ കാരണങ്ങളാൽ ബംഗ്ലാദേശിനെ ഇന്ത്യൻ നയതന്ത്രജ്ഞരുടെ കുടുംബാംഗങ്ങളോട് നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം. അതേസമയം ബംഗ്ളാദേശിൽ പ്രവർത്തിക്കുന്ന ഇന്ത്യയുടെ അഞ്ച് നയതന്ത്ര ഓഫീസുകളും തുടരും. 2024 ആഗസ്റ്റിലെ ഭരണമാറ്റത്തെ തുടർന്ന് ഇന്ത്യാ വിരുദ്ധ പ്രക്ഷോഭങ്ങൾ നടക്കുന്ന ബംഗ്ളാദേശിൽ നയതന്ത്രജ്ഞരുടെയും കുടുംബങ്ങളുടെയും സുരക്ഷയിൽ വിദേശകാര്യ മന്ത്രാലയം നേരത്തെ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
ഇതേ തുടർന്നാണ് ധാക്ക ഹൈക്കമ്മിഷനിലെയും ചാറ്റോഗ്രാം, ഖുൽന, രാജ്ഷാഹി, സിൽഹെറ്റ് എന്നിവിടങ്ങളിലെ സഹ ഹൈക്കമ്മിഷനുകളിലെയും ഉദ്യോഗസ്ഥരുടെ ആശ്രിതരോട് ഇന്ത്യയിലേക്ക് മടങ്ങാൻ നിർദ്ദേശിച്ചതെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ഇവർ എത്ര പേരുണ്ടെന്നോ എപ്പോൾ മടങ്ങുമെന്നോ വെളിപ്പെടുത്തിയിട്ടില്ല. നയതന്ത്ര ബന്ധത്തിൽ വിള്ളൽ വരുമ്പോഴാണ് നയതന്ത്രജ്ഞർക്ക് കുടുംബത്തോടെ താമസിക്കാൻ വിലക്ക് വരിക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |