
വാഷിംഗ്ടൺ: ബഹിരാകാശത്ത് ചരിത്രം രചിച്ച സുനിതയുടെ 27 വർഷങ്ങൾ... 27 വർഷത്തെ അഭിമാനകരമായ സേവനത്തിനുശേഷം ഇന്ത്യൻ വംശജയും ബഹിരാകാശ സഞ്ചാരിയുമായ സുനിത വില്യംസ് യു.എസ് ബഹിരാകാശ ഏജൻസിയായ നാസയിൽ നിന്ന് വിരമിച്ചു. അനേകം റെക്കാഡുകളുൾപ്പെടെ നേടിയാണ് 60കാരിയായ സുനിത പടിയിറങ്ങുന്നത്.
ഏറ്റവുമൊടുവിൽ നടത്തിയ ബഹിരാകാശ വാസം അനിശ്ചിതത്വത്തിൽ നിന്ന് അഭിമാനമായി മാറി. പത്ത് ദിവസത്തേയ്ക്ക് നിശ്ചയിച്ചിരുന്ന സ്റ്റാർലൈനർ ദൗത്യമായിരുന്നു അത്. സാങ്കേതിക തടസങ്ങൾ കാരണം 286 ദിവസങ്ങൾക്കുശേഷം 2025 മാർച്ചിലാണ് സുനിത തിരിച്ചെത്തിയത്.
ഭാവി പര്യവേഷണങ്ങളെ ചിട്ടപ്പെടുത്തുന്നതിൽ സുനിത വലിയ പങ്കാണ് വഹിച്ചതെന്ന് നാസ അഡ്‌മിനിസ്‌ട്രേറ്റർ ജറെഡ് ഐസക്‌മൻ പറഞ്ഞു.
ബഹിരാകാശം പ്രിയ ഇടം
'ബഹിരാകാശമാണ് തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഇടം. വരാനിരിക്കുന്ന ആർട്ടെമിസ് ദൗത്യത്തെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.ചന്ദ്രനിലേക്കും അവിടെ നിന്ന് ചൊവ്വയിലേക്കും എത്രയും വേഗം എത്താനാകണം. അടുത്ത തലമുറയിലേക്ക് ദീപം കൈമാറേണ്ട സമയമായി. ഊർജ്ജസ്വലരായ ചെറുപ്പക്കാർ കാത്തുനിൽക്കുന്നു. ഞങ്ങൾ പാകിയ അടിത്തറ ഭാവിയിലെ പര്യവേക്ഷകർക്ക് പ്രചോദനമാകുമെന്ന് കരുതുന്നു-വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് സുനിത പറഞ്ഞു.
1965 സെപ്തംബർ 19ന് യു.എസിലെ ഓഹിയോവിൽ ജനനം. 1950കളുടെ അവസാനത്തിൽ ഗുജറാത്തിലെ മെഹ്‌സാനയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ പ്രശസ്ത ന്യൂറോ അനാട്ടമിസ്റ്റാണ് സുനിതയുടെ പിതാവ് ഡോ. ദീപക് പാണ്ഡ്യയുടെയും സ്ലോവേനിയൻ വംശജ ബോണിയുടെയും മകൾ
യു.എസ് നേവൽ അക്കാഡമിയിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽ ബിരുദം. ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ നിന്ന് എൻജിനിയറിംഗ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം
യു.എസ് നേവിയിൽ ക്യാപ്റ്റനായി. ഹെലികോപ്റ്റർ- ഫിക്സഡ്-വിംഗ് പൈലറ്റായിരുന്നു. 1998ൽ നാസയിൽ. 2006 ഡിസംബറിൽ ഡിസ്കവറിയിലേറി എസ്.ടി.എസ്-116 എന്ന ബഹിരാകാശ പേടകത്തിൽ ആദ്യമായി ബഹിരാകാശത്ത്. എക്സ്പെഡിഷൻ 14/15ന്റെ ഭാഗമായി 29 മണിക്കൂറും 17 മിനിറ്റും നീണ്ട നാല് ബഹിരാകാശ നടത്തങ്ങളിലൂടെ ലോക റെക്കാഡ്.
9 ബഹിരാകാശ നടത്തം
മാരത്തൺ: ബഹിരാകാശത്ത് വച്ച് മാരത്തൺ ഓടിയ ആദ്യ വ്യക്തി
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മൂന്ന് ദൗത്യങ്ങളിലായി 608 ദിവസം ചെലവഴിച്ചു
ഒൻപത് തവണ ബഹിരാകാശ നടത്തം. 62 മണിക്കൂർ ആറ് മിനിറ്റ്. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന ആദ്യ വനിത
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ ചെലവഴിച്ച രണ്ടാമത്തെ സഞ്ചാരി
ഏറ്റവും ദൈർഘ്യമേറിയ സിംഗിൾ ബഹിരാകാശ യാത്രകളുടെ പട്ടികയിൽ ആറാം സ്ഥാനം.
നാസയുടെ ബഹിരാകാശ നടത്തക്കാരുടെ പട്ടികയിൽ നാലാമതും ബഹിരാകാശ യാത്രികരുടെ പട്ടികയിൽ സുനിത ഒന്നാമതും
2002ൽ നാസ എക്സ്ട്രീം എൻവയോൺമെന്റ്‌സ് മിഷൻ ഓപ്പറേഷൻസിൽ (നീമോ) ക്രൂ അംഗമായി. ഒമ്പത് ദിവസം അണ്ടർവാട്ടർ ആവാസവ്യവസ്ഥയിൽ താമസിച്ച് പ്രവർത്തിച്ചു. ആദ്യ ബഹിരാകാശ യാത്രയ്ക്ക് ശേഷം നാസയുടെ ആസ്ട്രോനട്ട് ഓഫീസിന്റെ ഡെപ്യൂട്ടി ചീഫായി. രണ്ടാമത്തെ ദൗത്യത്തിന് ശേഷം റഷ്യയിലെ സ്റ്റാർ സിറ്റിയിൽ ഓപ്പറേഷൻസ് ഡയറക്ടറായി. ആർട്ടെമിസ് പ്രോഗ്രാമിന് കീഴിൽ ഹെലികോപ്റ്റർ പരിശീലന പ്ലാറ്റ്ഫോം സ്ഥാപിക്കാൻ സുനിത നേതൃത്വം നൽകി.
ഇന്ത്യയിലേക്കുള്ള വരവ് 'വീട്ടിലേക്കുള്ള
മടക്കയാത്ര' പോലെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |