ന്യൂഡൽഹി: ഒഡീഷയിലെ ലാജ്കുര മുതൽ റൂർക്കെല വരെ പാളത്തിൽ 'സൂപ്പർ അനക്കൊണ്ട'യിറങ്ങി. പേര് കേട്ടാൽ ഏതോ പാമ്പാണെന്ന് തോന്നുമെങ്കിലും മൂന്ന് ചരക്കുവണ്ടികൾക്കുളള റേക്കുകൾ ചേർത്തുളള വമ്പൻ ചരക്ക് ട്രെയിനാണ് സൂപ്പർ അനക്കൊണ്ട. ദക്ഷിണപൂർവ്വ മദ്ധ്യ റെയിൽവേയാണ് ഈ വലിയ ചരക്കുവണ്ടി ഓടിച്ചത്. മൊത്തം 177 റേക്കുകളാണ് ഈ വണ്ടിയിലുണ്ടായിരുന്നത്.
കേന്ദ്ര റെയിൽവേ മന്ത്രിയായ പിയൂഷ് ഗോയൽ മൂന്ന് വണ്ടികൾ ഒന്നിച്ച് ചേർത്ത 177 റേക്കുകൾ ഒഡീഷയിൽ ലാജ്കുര മുതൽ റൂർകെല വരെ ഓടിച്ചെന്നും ഇത് ഇന്ത്യൻ റെയിൽവേയുടെ ചരക്ക് നീക്കത്തിൽ വലിയൊരു കുതിച്ച് ചാട്ടമാണെന്നും ചരക്കുവണ്ടിയുടെ വീഡിയോ ഷെയർ ചെയ്‌ത് ട്വിറ്ററിൽ കുറിച്ചു.
Super Anaconda on Track: Taking a major leap in heavy haul operations, Railways has run 177 loaded wagons with three freight trains combined together between Lajkura & Raurkela in Odisha.https://t.co/DQfZ4uGRcm pic.twitter.com/kgB5fCvjRx
— Piyush Goyal (@PiyushGoyal) June 30, 2020
ഇത്തരത്തിൽ വലിയ ചരക്ക് വണ്ടികൾ ഓടിക്കുന്നതിലൂടെ വലിയ അളവിൽ സമയം ലാഭിക്കാൻ റെയിൽവേക്ക് സാധിക്കും. മുൻപ് രണ്ട് വണ്ടികളുടെ റേക്ക് ചേർത്ത് 'പൈതൺ' എന്ന പേരിൽ ചരക്ക് ട്രെയിൻ ഓടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |