ന്യൂഡൽഹി: യു.എൻ രക്ഷാസമിതിയിൽ ചെെനയുടെ ഇന്ത്യാ വിരുദ്ധ നീക്കത്തെ തടഞ്ഞ് ജർമനിയും അമേരിക്കയും. പാകിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ചിലുണ്ടായ ആക്രമണത്തെ അപലപിച്ചു കൊണ്ടുള്ള യുഎൻ സുരക്ഷാ സമിതിയുടെ പ്രസ്‌താവന വൈകിപ്പിച്ചിരുന്നു. ഇതിനെതിര ചെെനയും രംഗത്തെത്തിയിരുന്നു.
കറാച്ചിയിലെ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിൽ തിങ്കളാഴ്ച നടന്ന ഭീകരാക്രമണത്തിൽ 11 പേർ ആണ് മരിച്ചത്. സംഭവത്തിൽ ഐക്യരാഷ്ട്ര സുരക്ഷാ സമിതി (യുഎൻഎസ്‌സി)അപലപിച്ചു. എന്നാൽ ചെെന തയ്യാറാക്കിയ കരട് പത്രക്കുറിപ്പിൽ ഒപ്പിടാൻ യുഎസും ജർമനിയും വിമുഖത കാണിച്ചു.
ചെവ്വാഴ്ച ചെെന പ്രസ്താവന അവതരിപ്പിച്ചെങ്കിലും പ്രസ്താവന പുറപ്പെടുവിക്കാൻ ജർമനിയും യു.എസും കാലതാമസം വരുത്തി. സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിൽ തിങ്കളാഴ്ച നടന്ന ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പാക് വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷിയും ആരോപിച്ചിരുന്നു. ഇരുരാജ്യങ്ങളും പ്രസ്താവന വെെകിപ്പിക്കാനുള്ള കാരണം ഇന്ത്യക്ക് ഐക്യദാർഢ്യമായാണ് കരുതുന്നത്.
ജൂൺ 29ന് കറാച്ചിയിൽ നടന്ന ഭീകരാക്രമണത്തിൽ സുരക്ഷാ കൗൺസിൽ അംഗങ്ങൾ ശക്തമായി അപലപിച്ചു. നിരവധിപേർ കൊല്ലപ്പെട്ടരുന്നു- ഇക്കാര്യം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. തീവ്രവാദം രാഷ്ട്രങ്ങളുടെ സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതര ഭീഷണിയാണെന്ന് സമിതി അംഗങ്ങൾ ആവർത്തിച്ചു.
നാല് തീവ്രവാദികളാണ് സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ രണ്ട് സുരക്ഷാ ഗാർഡുകളും പൊലീസ് ഉദ്യോഗസ്ഥരുമടക്കം കൊല്ലപ്പെട്ടിരുന്നു. നിരവധിപേർക്ക് പരിക്കേറ്റതായും പ്രസ്താവനയിൽ പറയുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തു.
സുരക്ഷാ സമിതിയിലെ അംഗങ്ങൾ കുറ്റവാളികളെയും സംഘാടകരെയും ധനകാര്യ പ്രവർത്തകരെയും സ്പോൺസർമാരെയും ഭീകരപ്രവർത്തനങ്ങളെ നീതിപീഠത്തിലേക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകത പ്രസ്താവനയിൽ അടിവരയിട്ടു. പാകിസ്ഥാൻ സർക്കാരുമായും മറ്റ് എല്ലാ അധികാരികളുമായും സജീവമായി സഹകരിക്കുക-എന്നായിരുന്നു ചെെനയുടെ പത്രകുറിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |