തിരുവനന്തപുരം: ജീവനക്കാരുടെ 'സഹായത്തിന്' കെ.എസ്.ആർ.ടി.സി ബസ് ഓൺ ഡിമാന്റെന്ന പേരിൽ ആരംഭിച്ച സർവീസുകളിൽ ഈടാക്കുന്നത് ടിക്കറ്റിന്റെ ഇരട്ടിയിലേറെ നിരക്ക്. നെടുമങ്ങാട്ട് നിന്നും നെയ്യാറ്റിൻകര നിന്നും സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള ഓഫീസുകളിലേക്കും സ്വകാര്യ സ്ഥാപനങ്ങളിലേക്കുമാണ് സർവീസ്. നെടുമങ്ങാട്ടു നിന്ന് സെക്രട്ടേറിയറ്റിലെത്താൻ നിലവിലെ നിരക്ക് 19 രൂപ. നെയ്യാറ്റിൻകര നിന്നാണെങ്കിൽ 24രൂപ. ബസ് ഓൺ ഡിമാന്റിൽ 50 രൂപ. ദിവസം പോയിവരാൻ 100 രൂപ ഒരുമിച്ചുനൽകണം.
പാർക്കിംഗ് ഫീസ് നൽകാതെ ബസ് സ്റ്റാൻഡിൽ ഇരു ചക്രവാഹനം പാർക്ക് ചെയ്തശേഷം ബസിൽ കയറാമെന്നതാണ് ഗുണം. നോൺ സ്റ്റോപ്പ് സർവീസാണ്. ഡിപ്പോയിൽ നിന്ന് അകലെയുള്ളവർ ബൈക്കിലെത്തണം. ലോക്ക് ഡൗൺ കാലത്ത് സർക്കാർ ജീവനക്കാർക്കുള്ള പ്രത്യേക ബസിൽ ഏതു സ്റ്റോപ്പിലുള്ളവർക്കും കയറാമായിരുന്നു. അവിടെ നിന്നുള്ള ടിക്കറ്റെടുത്താൽ മതി. രണ്ട് പേരുടെ സീറ്റിൽ ഒരാൾക്ക് യാത്ര അനുവദിച്ചിരുന്നപ്പോൾ മാത്രമാണ് 50% അധികം ഈടാക്കിയിരുന്നത്.
ബസ് ഓൺ ഡിമാൻഡ് ലക്ഷ്യം വയ്ക്കുന്നത്
കെ.എസ്.ആർ.ടി.സി സാധാരണനിരക്ക് (ഇരുവശത്തേയ്ക്കും) 38 രൂപ
ബസ് ഓൺ ഡിമാൻഡ് (ഇരുവശത്തേയ്ക്കും) 100 രൂപ
നഷ്ടമില്ലാതെ ഓടാൻ കെ.എസ്.ആർ.ടി.സിക്ക് (കിലോമീറ്ററിന്) കിട്ടേണ്ട നിരക്ക് 44 രൂപ
ഇപ്പോൾ കിട്ടുന്നത് കിലോമീറ്ററിന് 23 രൂപ
ബസ് ഓൺഡിമാൻഡിൽ കിട്ടുന്ന വരുമാനം (കിലോമീറ്ററിന്) 141 രൂപ
അങ്ങനെ ഇപ്പോൾ
മത്സരിച്ചോടേണ്ട
തിരുവനന്തപുരം: സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് ദൂരപരിധി നിയമം ലംഘിച്ച് കെ.എസ്.ആർ.ടി.സി ബസുകൾക്കൊപ്പം മത്സരിച്ച് ഓടാൻ അനുമതി നൽകിയ സർക്കാർ ഉത്തരവ് റദ്ദാക്കി. 2015 ൽ നൽകിയ അനർഹമായ ഈ ആനുകൂല്യം റദ്ദാക്കിയത് കെ.എസ്.ആർ.ടി.സിക്ക് നേട്ടമാകും.
31 ദേശസാൽകൃത പാതകളിലെ 241 സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററായി യാത്ര ചുരുക്കേണ്ടി വരും. നിലവിൽ കെ.എസ്.ആർ.ടി.സിയുടെ സൂപ്പർഫാസ്റ്റുകൾക്കൊപ്പം ഇവ ഓർഡിനറി ബസുകളായി മത്സരിച്ച് ഓടുകയാണ്. കോടതി വിധിയുടെ ആനുകൂല്യത്തിൽ അഞ്ച് മിനിട്ട് വ്യത്യാസത്തിൽ ഓടാനുള്ള അനുമതിയും ഇവർ നേടിയെടുത്തിരുന്നു. 500 കിലോമീറ്റർ വരെ സ്വകാര്യ ഓർഡിനറി ബസുകൾ ഓടിയിരുന്നു. മോട്ടോർവാഹന നിയമഭേദഗതി പ്രകാരം ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് പരമാവധി 140 കിലോമീറ്റർ ദൂരം ഓടാനാണ് അനുമതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |