തിരുവനന്തപുരം: ചീഫ് സെക്രട്ടറിയും ധനമന്ത്രിയും എതിർത്ത ഇ-മൊബിലിറ്റി പദ്ധതി നടപ്പാക്കാൻ സർക്കാർ തിടുക്കത്തിൽ ശ്രമിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് ഉമ്മൻചാണ്ടി പ്രസ്താവനയിൽ പറഞ്ഞു. ഹെസ് എന്ന സ്വിസ് കമ്പനിയും കേരള ഓട്ടോമൊബൈൽ ലിമിറ്റഡും തമ്മിൽ സംയുക്തസംരംഭം രൂപീകരിക്കാനും ഇതുവഴി 6000കോടി രൂപവരെ നൽകേണ്ട 3000 ബസുകൾ നിർമിക്കാനുമായിരുന്നു പദ്ധതി. ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഈ കരാർ സാമ്പത്തികമായി സർക്കാരിന് ബാദ്ധ്യത വരുത്തിവയ്ക്കുമെന്ന് ധനകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി. അന്നത്തെ ചീഫ് സെക്രട്ടറിയും എതിർത്തു. അതുകൊണ്ടാണ് ധാരണാപത്രം ഒപ്പുവയ്ക്കാതിരുന്നത്. തുടർന്നാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് ടെൻഡർ പോലും വിളിക്കാതെ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കമ്പനിക്ക് കൺസൾട്ടൻസി ഏൽപ്പിച്ചത്. ഹെസ് കമ്പനിക്ക് നൽകിയ കരാർ വെള്ളപൂശാനാണ് കൺസൾട്ടൻസിയെ നിയോഗിച്ചതെന്നു വ്യക്തമായെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |