കൊല്ലം: ഒരു കുടുംബത്തിലെ മൂന്നുപേർ ഉൾപ്പെടെ ജില്ലയിൽ ഇന്നലെ ഒൻപതുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴുപേർ വിദേശത്ത് നിന്നും രണ്ടുപേർ ഇതര സംസ്ഥാനത്തു നിന്നും എത്തിയവരാണ്. ഇന്നലെ ആരും രോഗമുക്തരായില്ല. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 199 ആയി.
സ്ഥിരീകരിച്ചവർ
1. ജൂൺ 19ന് മസ്കറ്റിൽ നിന്നെത്തിയ നെടുമ്പന പള്ളിമൺ സ്വദേശിനി (40)
2. പള്ളിമൺ സ്വദേശിനിയുടെ13 വയസുള്ള മകൻ
3. പള്ളിമൺ സ്വദേശിനിയുടെ ആറ് വയസുള്ള മകൾ
4. ജൂൺ 28ന് ഷാർജയിൽ നിന്നെത്തിയ കണ്ണനല്ലൂർ വടക്കേമുക്ക് സ്വദേശി (33)
5. ജൂൺ 24ന് ബഹ്റിനിൽ നിന്നെത്തിയ മൈലാടും കുന്ന് സ്വദേശി (31)
6. ജൂൺ 25ന് ഐവറികോസ്റ്റിൽ നിന്നെത്തിയ വാളത്തുംഗൽ സ്വദേശി (38)
7. ജൂൺ 12ന് ഡൽഹിയിൽ നിന്നെത്തിയ പൂനലൂർ സ്വദേശിനി (38)
8. ജൂൺ 20ന് ഹരിയാനയിൽ നിന്നെത്തിയ ക്ലാപ്പന സ്വദേശിനി (13)
9. ജൂൺ 19ന് മസ്കറ്റിൽ നിന്നെത്തിയ കുളത്തൂപ്പുഴ സ്വദേശിനി (28)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |