ന്യൂഡൽഹി: ഡൽഹി അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം. വൈകിട്ട് ഏഴു മണിക്കാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.7 തീവത്ര രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാജസ്ഥാനിലെ ആൽവാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഡൽഹി, ഹരിയാനയിലെ ഗുരുഗ്രാം, ഉത്തർപ്രദേശിലെ നോയിഡ, ചണ്ഡീഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഭൂമികുലുങ്ങി. എന്നാൽ, നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകളില്ല. മൂന്ന് മാസത്തിനിടെ പതിനേഴാമത്തെ ഭൂചലനമാണ് ഡൽഹി ഉൾക്കൊളുന്ന രാജ്യതലസ്ഥാനമേഖലയിലുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |