ചണ്ഡീഗഡ്: പ്രസാദം കഴിച്ചതിന് പിന്നാലെ അസ്വസ്ഥതകൾ പ്രകടിപ്പിച്ച പത്ത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചാബിലെ ടാറൻ തരാനിൽ ശനിയാഴ്ചയാണ് സംഭവം. ഒരാളുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്.
അടുത്തിടെ മരിച്ച അമ്മയ്ക്ക് വേണ്ടി രഘുവീർ സിംഗ് എന്നയാൾ സംഘടിപ്പിച്ച 'സുഖ്മണി സാഹിബ്' പ്രഭാഷണത്തിനിടെയാണ് സംഭവം. അദ്ദേഹത്തിന്റെ വീട്ടിൽ പ്രാർത്ഥന നടക്കുന്നതിനിടെ കുടുംബാംഗങ്ങൾ എല്ലാവർക്കും പ്രസാദം നൽകിയിരുന്നു.
ബാക്കിവന്ന പ്രസാദം ഗുരുദ്വാരയിലേക്ക് കൊണ്ടുപോയി, അവിടെയുള്ള കുട്ടികൾക്കും മറ്റ് ഭക്തർക്കും വിതരണം ചെയ്തു. പന്ത്രണ്ടോളം പേരാണ് പ്രസാദം കഴിച്ചത്. തൊട്ടുപിന്നാലെ അസ്വസ്ഥതകൾ ഉണ്ടായ പത്ത് പേരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുദ്വാരയിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രസാദത്തിൽ വിഷം കലർത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |