ചെൽസിക്കും മാഞ്ചസ്റ്റർ
യുണൈറ്റഡിനും ആഴ്സനലിനും ലെസ്റ്ററിനും ജയം
ചെൽസി 3-വാറ്റ്ഫോർഡ് 0
ആഴ്സനൽ 2-വോൾവർ ഹാംപ്ടൺ 0
മാഞ്ചസ്റ്റർ യുണൈറ്റഡ് 5- ബേൺമൗത്ത് 2
ലെസ്റ്റർ സിറ്റി 3- ക്രിസ്റ്റൽ പാലസ്
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളിൽ മുൻനിര ക്ളബുകളായ ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സനൽ , ലെസ്റ്റർ സിറ്റി എന്നിവർക്ക് തകർപ്പൻ വിജയങ്ങൾ.
ചെൽസി മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് വാറ്റ് ഫോർഡിനെയാണ് കീഴടക്കിയത്. ഒളിവർ ജിറൂഡ്, മില്ലെയ്ൻ, ബാർക്ക്ലി എന്നിവരാണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് 5-2ന് എ.എഫ്.സി ബേൺമൗത്തിനെയാണ് കീഴടക്കിയത്. ഗ്രീൻവുഡ് മാഞ്ചസ്റ്ററിനുവേണ്ടി രണ്ട് ഗോളുകൾ നേടി. മാർക്കസ് റാഷ് ഫോർഡ്, അന്തോണി മാർഷൽ, ബ്രൂണോ ഫെർണാണ്ടസ് എന്നിവർ ഒാരോ ഗോളടിച്ചു.
മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വോൾവർ ഹാംപ്ടണിനെയാണ് ആഴ്സനൽ കീഴടക്കിയത്. ബുക്കായേ സാക്ക, അലക്സാണ്ടർ ലക്കാസ്റ്റെ എന്നിവരാണ് ആഴ്സനലിനായി സ്കോർ ചെയ്തത്.
3-0 ത്തിന് ക്രിസ്റ്റൽ പാലസിനെയാണ് ലെസ്റ്റർ സിറ്റി തോൽപ്പിച്ചത്. ഇഹീനാച്ചോ സ്കോറിംഗിന് തുടക്കമിട്ടപ്പോൾ ജെറമി വാർഡി ഇരട്ട ഗോളുകളോടെ പട്ടിക പൂർത്തിയാക്കി.
32 മത്സരങ്ങളിൽ നിന്ന് 86 പോയിന്റായ ലിവർപൂൾ കിരീടം ഉറപ്പിച്ചുകഴിഞ്ഞു. മാഞ്ചസ്റ്റർ സിറ്റി 66 പോയിന്റുമായി രണ്ടാംസ്ഥാനത്താണ്. ലെസ്റ്റർ സിറ്റി (58) മൂന്നാമതും ചെൽസി (57) നാലാമതും മാഞ്ചസ്റ്റർ യുണൈറ്റഡ് (55) അഞ്ചാമതുമാണ് ആഴ്സനൽ (49) ഏഴാമതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |