കേരളത്തില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സ്വര്‍ണ കള്ളക്കടത്ത് കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടിയിരുന്നു. ദുബായ് കോണ്‍സുലേറ്റിന്റെ പേരിലെത്തിയ ബാഗേജില്‍ നിന്നും 35 കിലോ സ്വര്‍ണമാണ് പിടികൂടിയത്. തലസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്കും ഇതില്‍ പങ്കുണ്ടെന്ന് സൂചനയുണ്ട്. ഈ സംഭവത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ആരോപണമുന്നയിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. ഐ.ടി വകുപ്പിന് കീഴിലെ പ്രോജക്ടില്‍ സ്വപ്‌ന സുരേഷ് എന്ന ഉദ്യോഗസ്ഥയെ നിയമിച്ചത് ആരാണെന്ന് അദ്ദേഹം ചോദിക്കുന്നു. ബാഗേജ് കസ്റ്റംസ് പരിശോധനയ്‌ക്കെടുത്തപ്പോള്‍ വിടണമെന്നാവശ്യപ്പെട്ട് വിമാനത്താവള ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ചതാരെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധമെന്ത് ?
സ്വര്‍ണക്കടത്ത് ആസൂത്രക സ്വപ്ന സുരേഷിനെ ഐടി വകുപ്പിനു കീഴിലെ പ്രൊജക്ടില്‍ നിയമിച്ചതാര് ?
ഐടി വകുപ്പിലെ പ്രമുഖന് ഇതിലെ റോളെന്ത് ?
ആരുടെ സ്വപ്നമാണ് വിമാനത്താവളത്തില്‍ പൊളിഞ്ഞത് ?
രാജ്യദ്രോഹക്കുറ്റത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖന്‍ ഒത്താശ ചെയ്തിട്ടുണ്ടോ ?
ബാഗേജ് വിടണമെന്നാവശ്യപ്പെട്ട് വിമാനത്താവള ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ചതാര് ?
അഴിമതിയോട് സന്ധി ചെയ്യാത്ത മുഖ്യമന്ത്രി തുറന്നു പറയണം....
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |