പാലക്കാട്: ജില്ലയിൽ ഇന്നലെ പത്തുമാസവും മൂന്നുവയസും പ്രായമുള്ള കുട്ടികൾക്ക് ഉൾപ്പെടെ 25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 14 പേർ ബംഗാളിൽ നിന്നെത്തിയ തൊഴിലാളികളാണ്. ഒമ്പതുപേർ ഇന്നലെ രോഗമുക്തരായി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 193 ആയി.
ബംഗാളിൽ നിന്നുള്ളവർ 41 പേരുടെ സംഘമായെത്തി വണ്ടിതാവളത്തുള്ള ക്യാമ്പിൽ നിരീക്ഷണത്തിലായിരുന്നു. ആദ്യദിവസം തന്നെ സാമ്പിൾ പരിശോധനയ്ക്കെടുത്തിരുന്നു. ഇതിൽ ഫലം വന്ന 14 സാമ്പിളുകളാണ് പൊസിറ്റീവായത്. ബാക്കി 21 ഫലം വരാനുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവർ (വന്ന സ്ഥലം അടിസ്ഥാനമാക്കി)
വെസ്റ്റ് ബംഗാൾ (14): ജൂൺ 19ന് വന്ന 20 വയസുള്ള ആറുപേർ, 21 വയസുള്ള മൂന്നുപേർ,18,19, 28, 37, 39 വയസുകാർ എന്നീ 14 പുരുഷന്മാർ.
സൗദി (3): വിളയൂർ സ്വദേശി (62), കോട്ടോപ്പാടം സ്വദേശി (പത്തുമാസം, ആൺകുട്ടി), കല്ലടിക്കോട് സ്വദേശി (24).
തമിഴ്‌നാട് (2): കാരാകുറുശി സ്വദേശികളായ കുടുംബാംഗങ്ങൾ (25-സ്ത്രീ, 3-ആൺകുട്ടി).
കർണാടക (2): കാരാകുറുശി സ്വദേശി (44), അയിലൂർ സ്വദേശി (52).
യു.എ.ഇ (2) കാരാകുറുശി സ്വദേശി (54), കപ്പൂർ സ്വദേശി (44).
ഡൽഹി (1): കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയം ജീവനക്കാരി (28).
ഖത്തർ (1): മുണ്ടൂർ സ്വദേശി (26).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |