തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടിനടുത്തുള്ള വാവരമ്പലം എന്ന സ്ഥലത്തെ ഒരു വീട്ടിൽ നിന്ന് സന്ധ്യയോടെ വാവയ്ക്കു കോൾ എത്തി.വീട്ടിലെ കിണറ്റിൽ ഒരു പാമ്പ്. വെള്ളം കോരുമ്പോഴാണ് കണ്ടത്. അങ്ങനെയാണ് വാവയെ വിളിച്ചത്.സ്ഥലത്തെത്തിയ വാവ കിണർ പരിശോധിച്ചു, പക്ഷെ പാമ്പിനെ കണ്ടില്ല ഇതിനിടെ അവിടെ നിന്ന വീട്ടുകാർ പറഞ്ഞു ഒന്നല്ല രണ്ടുപാമ്പുകൾ ഉണ്ട്. ഒരു പാമ്പ് കിണറിന്റെ കുറച്ചു മുകളിൽ വന്നിട്ട് പിന്നെ കണ്ടില്ല.
വീട്ടുകാർ പറഞ്ഞതനുസരിച്ചു ചുവർ പാമ്പ് അല്ലെങ്കിൽ ശംഖുവരയാണ്. കിണറിനകത്തു ഇറങ്ങുക ഏറെ അപകടം നിറഞ്ഞതാണ്. നന്നേ പഴക്കം ചെന്ന കിണർ, ഇടിഞ്ഞു വീഴാറായ തൊടികൾ...വീട്ടുകാർ കുടിവെള്ളത്തിന് ആശ്രയിക്കുന്ന കിണറായതിനാൽ പിന്നെ ഒന്നും ആലോചിച്ചില്ല, വാവ കിണറിലേക്ക് ഇറങ്ങി. ഓരോ ചുവടും സൂക്ഷിച്ചുവേണം തൊടിയിൽ കാൽവയ്ക്കുപോൾ കടികിട്ടാൻ സാദ്ധ്യത കൂടുതലാണ്. എന്തായാലും രണ്ടുപാമ്പുകളെയും പിടികൂടി ഒന്ന് ശംഖുവരയൻ പാമ്പാണ്. കാണുക അപടവും ആകാംഷയും നിറഞ്ഞ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |