തിരുവനന്തപുരം ജില്ലയിലെ പാങ്ങപ്പാറക്ക് അടുത്തുള്ള ഒരു വീട്ടിൽ നിന്നാണ് വാവാ സുരേഷിന് ഇന്നത്തെ കോൾ എത്തിയത്. നല്ല മഴയും കാറ്റും ഉള്ള സമയമായിരുന്നു. നായയുടെ കുര കേട്ടാണ് വീട്ടുകാർ പാമ്പുണ്ടെന്ന് അറിഞ്ഞത്. വീടിന് ചുറ്റും വിശാലമായ പറമ്പാണ്. വാവ സ്ഥലത്ത് തെരച്ചിൽ തുടങ്ങി. ചെടികൾ മാറ്റിത്തുടങ്ങിയപ്പോൾ തന്നെ പാമ്പിനെ കണ്ടു. നല്ല വലിപ്പമുള്ള അണലി പാമ്പായിരുന്നു അത്. പക്ഷെ, കണ്ട അണലി ചില്ലറക്കാരനല്ല. ഈ അടുത്തകാലത്തൊന്നും വാവക്ക് ഇത്രയും അപകടകാരിയായ അണലിയെ കിട്ടിയിട്ടില്ല.
നല്ല ഉച്ചത്തിൽ പാമ്പ് ചീറ്റുന്നുണ്ടായിരുന്നു. ശബ്‌ദം കേട്ടാൽ തന്നെ സാധാരണ മനുഷ്യൻ ഭയന്ന് വിറച്ചുപോകും. കടിക്കാനായി പല തവണ ചാടി കുതിച്ചു. കാണുക തറചക്രം പോലെ കറങ്ങി കടിക്കുന്ന കൂറ്റൻ അണലിയെ പിടികൂടിയ സാഹസിക കാഴ്ച്ചകളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |