ജയ്‌പൂർ:രാജസ്ഥാനിലെ അധികാര തർക്കം പുതിയ വഴിത്തിരിവിൽ. സച്ചിൻ പൈലറ്റിനെ സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്ത് നിന്നും പുറത്താക്കി. അശോക് ഗെഹാലോട്ട് മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും സച്ചിനെ നീക്കിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പമുളള മൂന്ന് മന്ത്രിമാരെയും പുറത്താക്കിയതായി കോൺഗ്രസ് അറിയിച്ചു.
പാർട്ടി വക്താവ് രൺദീപ് സിംഗ് സുർഛേവാല ആണ് തീരുമാനം പ്രഖ്യാപിച്ചത്. ചെറുപ്രായത്തിൽ തന്നെ സച്ചിന് കോൺഗ്രസ് മികച്ച അവസരമേകി. സച്ചിൻ എന്നാൽ സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താനുളള ബിജെപിയുടെ ശ്രമങ്ങളിൽ വീണുവെന്നും കോൺഗ്രസ് വക്താവ് കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |