മുഖ്യമന്ത്രി പുതിയ ഉപദേശിയെ നിയമിച്ചത് പരിഹസിച്ച് അഡ്വ.എ. ജയശങ്കർ. ഇന്നലെയാണ് മുഖ്യമന്ത്രിയുടെ കൊവിഡ് ഉപദേശിയായി ആരോഗ്യ വകുപ്പ് മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജീവ് സദാനന്ദനെ നിയമിച്ചത്. ഉപദേശത്തിന് പ്രത്യേക പ്രതിഫലം ഉണ്ടോയെന്ന് വ്യക്തമല്ലയെന്നും ഉണ്ടെങ്കിലും അത് അത്ര വലിയ സംഖ്യയൊന്നുമാവില്ലെന്നുമാണ് ജയശങ്കറിന്റെ പരിഹാസം.
മുഖ്യമന്ത്രിയ്ക്ക് നല്ലൊരു ഉപദേശി ഇല്ലാത്തതാണ് സംസ്ഥാനത്ത് കൊവിഡ് പടരാൻ കാരണമായതെന്നും ജയശങ്കർ പരിഹസിക്കുന്നു. ഈ സർക്കാർ അധികാരത്തിൽ വന്നതു മുതൽ മുഖ്യമന്ത്രിമാരുടെ ഉപദേശകരുടെ എണ്ണകൂടുതൽ കാരണം ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. അതിനിടെയാണ് കൊവിഡ് പശ്ചാത്തലത്തിൽ പുതിയ നിയമനം നടന്നിരിക്കുന്നത്.
ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം
കേരളത്തിലും കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ കോവിഡ് ഉപദേശിയായി നിയമിച്ചു. നിലവിൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവർക്കൊപ്പം വേതനം കൂടാതെ പ്രവർത്തിക്കുകയാണ് രാജീവ് സാർ.
ഉപദേശത്തിനു പ്രത്യേക പ്രതിഫലം വല്ലതുമുണ്ടോ എന്ന് വ്യക്തമല്ല. ഉണ്ടെങ്കിലും അത് അത്രവലിയ സംഖ്യയൊന്നും ആവില്ല. വെറും മൂന്നു മാസത്തേക്കാണ് നിയമനം. അത്രയൊന്നും വേണ്ടിവരില്ല. രണ്ടോ മൂന്നോ ആഴ്ച കൊണ്ട് കൊറോണ കെട്ടുകെട്ടും. മുഖ്യമന്ത്രിക്കു നല്ലൊരു ഉപദേശി ഇല്ലാഞ്ഞതു കൊണ്ടാണ് സംസ്ഥാനത്ത് കോവിഡ് 19 ഇത്രയും പടരാൻ ഇടയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |