കൊൽക്കത്ത: സഹോദരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ക്വാറന്റൈനിലായി. വീട്ടിൽ തന്നെയാണ് അദ്ദേഹം നിരീക്ഷണത്തിൽ കഴിയുന്നത്. മറ്റുകുടുംബാംഗങ്ങളും ക്വാറന്റൈനിലാണ്.
ഗാംഗുലിയുടെ മൂത്ത സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ സ്‌നേഹാഷിഷ് ഗാംഗുലിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ഇപ്പോൾ കൊൽക്കത്തയിലെ ബെല്ലെ വ്യൂ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ മാസം എട്ടിനായിരുന്നു സൗരവ് ഗാംഗുലിയുടെ നാൽപ്പത്തെട്ടാം ജന്മദിനാഘോഷം. ഗാംഗുലിയുടെ വീട്ടിൽ നടന്ന ആഘോഷത്തിൽ സ്‌നേഹാഷിഷും പങ്കെടുത്തിരുന്നു.
കുറച്ചുദിവസങ്ങളായി സ്‌നേഹാഷിന് നേരിയ പനിയുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ബംഗാൾ ക്രിക്കറ്റ് അസോസിയേഷനാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |