ഓഹരി വില ₹2,000 കടന്നു
മുംബയ്: ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ഓഹരിമൂല്യം 13 ലക്ഷം കോടി രൂപ പിന്നിട്ടു. ഇന്നലെ വ്യാപാരാന്ത്യം മൂല്യം 13.17 ലക്ഷം കോടി രൂപയാണ്. ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായ റിലയൻസ് ഈമാസം ആദ്യമാണ് 12 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് മറികടന്നത്. മൂല്യം 10 ലക്ഷം കോടി രൂപ കവിയുന്ന ആദ്യ ഇന്ത്യൻ കമ്പനിയും റിലയൻസാണ്. ടി.സി.എസാണ് രണ്ടാംസ്ഥാനത്ത്; മൂല്യം 8.21 ലക്ഷം കോടി രൂപ. 6.18 ലക്ഷം കോടി രൂപയുമായി എച്ച്.ഡി.എഫ്.സി ബാങ്കാണ് മൂന്നാമത്.
റിലയൻസിന്റെ ഓഹരിവില ഇന്നലെ ചരിത്രത്തിൽ ആദ്യമായി 2,000 രൂപയും മറികടന്നു. വ്യാപാരാന്ത്യം ഓഹരിയൊന്നിന് വില 2,004 രൂപയാണ്. മാർച്ചിലെ വിലയായിരുന്ന 867 രൂപയിൽ നിന്ന് ഇതുവരെ മുന്നേറിയത് 130 ശതമാനം. ഫേസ്ബുക്ക്, ഗൂഗിൾ, ബ്രിട്ടീഷ് പെട്രോളിയം തുടങ്ങിയവയിൽ നിന്ന് നിക്ഷേപം വാരിക്കൂട്ടിയതും കമ്പനിയുടെ അറ്റ കടബാദ്ധ്യത പൂർണമായും ഇല്ലാതാക്കിയതുമാണ് ഓഹരിക്കുതിപ്പിന് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |