
മുംബയ്: യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ 2025 ഡിസംബർ 31ന് അവസാനിച്ച മൂന്നാം പാദത്തിൽ 5,017 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി.
ബാങ്കിന്റെ ആകെ ബിസിനസ് മുൻവർഷത്തെ അപേക്ഷിച്ച് 5.04 ശതമാനം വർദ്ധനവോടെ 22,39,740 കോടി രൂപയിലെത്തി. നിക്ഷേപങ്ങളിൽ 3.36 ശതമാനവും വായ്പകളിൽ 7.13 ശതമാനവും വാർഷിക വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം നിഷ്‌ക്രിയ ആസ്തി 3.06 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 0.51 ശതമാനമായും കുറഞ്ഞു. റീട്ടെയ്ൽ, കൃഷി, എം.എസ്.എം.ഇ മേഖലകളിൽ 11.50 ശതമാനത്തിന്റെ വളർച്ചയുണ്ടായി.
സാമ്പത്തിക ഉൾപ്പെടുത്തൽ പദ്ധതികളുടെ ഭാഗമായി പ്രധാനമന്ത്രി ജൻധൻ യോജനയ്ക്ക് കീഴിൽ ബാങ്ക് ഇതുവരെ 3.37 കോടി അക്കൗണ്ടുകളിലായി 14,498 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |