
കൊച്ചി: യു.എ.ഇയിൽ മ്യൂച്ചൽ ഫണ്ട് ലൈസൻസ് ലഭിച്ച ജിയോജിത്തിന്റെ സംയുക്തസംരംഭമായ ബർജീൽ ജിയോജിത് ആദ്യ പദ്ധതിയായ ഇന്ത്യ ഓപ്പർച്യൂണിറ്റീസ് ഫണ്ടിന് (എൻ.എഫ്.ഒ) തുടക്കമിട്ടു. യു.എ.ഇ നിയമങ്ങൾ അനുസരിച്ചുള്ള ഒരു അംബ്രല്ല ഫണ്ടാണ് ഇന്ത്യ ഓപ്പർച്യൂണിറ്റിസ് ഫണ്ട്. ഈ പുതിയ ഫണ്ട് ഫെബ്രുവരി 13 വരെ സബ്സ്ക്രിപ്ഷനായി ലഭ്യമാണ്.
യു.എസ് ഡോളർ അടിസ്ഥാനമാക്കിയുള്ള ഈ ഫണ്ടിൽ കുറഞ്ഞത് 5,000 യു.എസ് ഡോളർ നിക്ഷേപിക്കണം. ഉത്തരവാദിത്തത്തോടെ പണം കൈകാര്യം ചെയ്യുക, വിശ്വസനീയമായ ആഗോള മാനദണ്ഡങ്ങൾ കൊണ്ടുവരിക, നിക്ഷേപം കൂടുതൽ ലളിതമാക്കുക എന്നതാണ് കാഴ്ചപ്പാടെന്ന് ബർജീൽ ജിയോജിത് ചെയർമാൻ ഷെയ്ഖ് സുൽത്താൻ ബിൻ സൗദ് അൽ ഖാസിമി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |