
കൊച്ചി: വിലയിൽ പുതിയ ഉയരങ്ങൾ തേടുകയാണ് മഞ്ഞലോഹം. ഇന്നലെ രണ്ട് തവണയായി വില വർദ്ധിച്ച് ഗ്രാമിന് 13,200 രൂപയും പവന് 1, 05,600 രൂപയുമായി. ആഗോളവിപണിയുടെ ചുവട് പിടിച്ച് രാവിലെ ഗ്രാമിന് 100 രൂപ വർദ്ധിച്ച് 13,165 ഉം പവന് 1,05,320 രൂപയുമായി ആയ സ്വർണം ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 35 രൂപ കൂടി വർദ്ധിച്ച് 13,200 രൂപയായി. പവന് 1,05,600 രൂപയുമായി. ആഗോളവിപണിയിൽ ഔൺസിന് 4,600 ഡോളർ വില രേഖപ്പെടുത്തി. ഡിസംബറിലാണ് ചരിത്രത്തിലാദ്യമായി ഒരു പവൻ സ്വർണത്തിന് ഒരു ലക്ഷം രൂപ കുറിച്ചത്. ശേഷം വില താഴ്ന്നിരുന്നെങ്കിലും ജനുവരിയോടെ തിരികെ കയറുകയായിരുന്നു. ഈ മാസം 9 മുതൽ ഒരു ലക്ഷത്തിന് മുകളിൽ വില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
സ്വർണത്തെ മുറുകെപ്പിടിച്ച് നിക്ഷേപകർ
ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സാമ്പത്തിക അനിശ്ചിതത്വങ്ങളും മുറുകുമ്പോൾ സുരക്ഷിത നിക്ഷേപമെന്ന കരുത്തിൽ സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിക്കുന്നതാണ് സ്വർണവിലയുടെ കുതിപ്പിന് പിന്നിൽ. വരും വർഷങ്ങളിലും സ്വർണത്തിന്റെ വില വർദ്ധനവ് തുടരുമെന്നാണ് വിപണി വിദഗ്ദ്ധരുടെ വിലയിരുത്തൽ.
വെനിസ്വേലയിലെ യു.എസ് ഇടപെടലുകൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ
അമേരിക്കയിലെ സാമ്പത്തിക മാന്ദ്യഭീതി
വിവിധ രാജ്യങ്ങളിലെ കറൻസികളുടെ മൂല്യത്തകർച്ച
വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |