കൊച്ചി: ആഗോളചലനങ്ങളുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വർണവില പവന് 240 രൂപ വർദ്ധിച്ച് ഇന്നലെ എക്കാലത്തെയും ഉയരമായ 38,120 രൂപയിലെത്തി. 30 രൂപ ഉയർന്ന് 4,765 രൂപയാണ് ഗ്രാം വില. അഞ്ചുദിവസത്തിനിടെ പവന് 1,520 രൂപയും ഗ്രാമിന് 190 രൂപയും കൂടി.
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വീകാര്യത ഏറിയതോടെ രാജ്യാന്തര വില ഔൺസിന് ഇന്നലെ 14.51 ഡോളർ വർദ്ധിച്ച് 1,901 ഡോളറിൽ എത്തിയതാണ് ഇന്ത്യയിലും വിലക്കുതിപ്പിന് കാരണം. 2011ലെ റെക്കാഡായ 1917 ഡോളർ ഈയാഴ്ച തന്നെ മറികടന്നേക്കുമെന്നാണ് വിലയിരുത്തൽ. കേരളത്തിൽ ഗ്രാം വില 5,000 രൂപയും പവൻ വില 40,000 രൂപയും ഭേദിക്കാനും സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |