തൃശൂർ: 41 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 25 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. രോഗം സ്ഥീരികരിച്ച 395 പേർ നിലവിൽ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 18 പേർ മറ്റ് ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ ഒന്ന് ഉറവിടം അറിയാത്ത കേസാണ്. 16 പേർ വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി വന്നവരാണ്. സമ്പർക്ക കേസുകൾ: കെ.എസ്.ഇ ക്ലസ്റ്റർ - ഇരിങ്ങാലക്കുട (71, 54, 47 സ്ത്രീകൾ), വേളൂക്കര (42, പുരുഷൻ). കെ.എൽ.എഫ് ക്ലസ്റ്റർ: കൊടകര (45, പുരുഷൻ), ബി.എസ്.എഫ് ക്ലസ്റ്റർ: (25, 30, 30, 26 പുരുഷന്മാർ) പട്ടാമ്പി ക്ലസ്റ്റർ - വരവൂർ (32, പുരുഷൻ), മണത്തല (69, പുരുഷൻ) ഇരിങ്ങാലക്കുട സമ്പർക്കം: പെരിഞ്ഞനം (31, സ്ത്രീ), ചെന്ത്രാപ്പിന്നി (31, സ്ത്രീ) ഉറവിടമറിയില്ല- വേളൂക്കര (49, സ്ത്രീ) സമ്പർക്കം: പെരുമ്പിലാവ് (34, പുരുഷൻ), പൊയ്യ (49, സ്ത്രീ), കല്ലൂർ (56, സ്ത്രീ), വേളൂക്കര (38, സ്ത്രീ), പുത്തൻചിറ (59, പുരുഷൻ), അന്നമനട (29, പുരുഷൻ), അന്നമനട (34, പുരുഷൻ), ചാവക്കാട് (29, പുരുഷൻ), കല്ലൂർ (34, സ്ത്രീ), മുരിങ്ങൂർ (37, സ്ത്രീ), ചിറ്റണ്ട (20 സ്ത്രീ) എന്നിവരാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
തമിഴ്നാട്ടിൽ നിന്ന് വന്ന മാടായിക്കോണം സ്വദേശി (33, പുരുഷൻ), അബുദാബിയിൽ നിന്ന് വന്ന കുറ്റിച്ചിറ സ്വദേശി (38, പുരുഷൻ), കന്യാകുമാരിയിൽ നിന്ന് വന്ന ഏങ്ങണ്ടിയൂർ സ്വദേശി (50, പുരുഷൻ), ആന്ധാപ്രദേശിൽ നിന്ന് വന്ന എടക്കഴിയൂർ സ്വദേശി (25, പുരുഷൻ), മരത്താക്കര സ്വദേശി (33, പുരുഷൻ), ബ്രഹ്മകുളം സ്വദേശി (29, പുരുഷൻ), മസ്‌കറ്റിൽ നിന്ന് വന്ന കരുവന്നൂർ സ്വദേശികളായ (2, ആൺകുട്ടി), (32, സ്ത്രീ), (58, പുരുഷൻ), (23, പുരുഷൻ), കർണ്ണാടകയിൽ നിന്ന് വന്ന അന്തിക്കാട് സ്വദേശി (38, പുരുഷൻ), ദുബായിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി (38, പുരുഷൻ), കർണാടകയിൽ നിന്ന് വന്ന പുത്തൂർ സ്വദേശി (38, പുരുഷൻ), പൊയ്യ സ്വദേശി (57, പുരുഷൻ), ഷാർജയിൽ നിന്ന് വന്ന വെള്ളാങ്കല്ലൂർ സ്വദേശി (24, സ്ത്രീ), കുവൈറ്റിൽ നിന്ന് വന്ന പരിയാരം സ്വദേശി (40, പുരുഷൻ) എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു.
കൊവിഡ് ജില്ലയിൽ
ആകെ കേസുകൾ 1,134
മരണം 7
നെഗറ്റീവായത് 56 പേർ
ആകെ നെഗറ്റീവ് 716.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |