വെഞ്ഞാറമൂട്: അയൽവാസികളുടെ കാരുണ്യത്തെമാത്രം ആശ്രയിച്ച് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികന് സഹായവുമായി വെഞ്ഞാറമൂട് പൊലീസ്. വാമനപുരം പഞ്ചായത്ത് മീതൂർ വാർഡിൽ താമസിക്കുന്ന സുരേന്ദ്രൻ നായർക്കാണ് പൊലീസ് അവശ്യസാധനങ്ങൾ എത്തിച്ചുനൽകിയത്. ഇദ്ദേഹത്തിന്റെ അവസ്ഥയറിയിച്ചുള്ള പൊതുപ്രവർത്തകന്റെ വാട്സ്ആപ്പ് സന്ദേശം എത്തിയതിനെ തുടർന്നാണ് ജനമെെത്രി പൊലീസ് ബീറ്റ് ഓഫീസർ ഷജിനും പേൊലീസ് വോളന്റിയർമാരും സുരേന്ദ്രന്റെ വീട്ടിലെത്തിയത്. സുമനസുകളുടെ സഹകരണത്തോടെ ഒരുമാസത്തേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങളാണ് ഇവർ കൈമാറിയത്. മാസ്‌ക് ഉൾപ്പെടെയുള്ള പ്രതിരോധ സാമഗ്രികളും നൽകി. ചുമരിലെ കലണ്ടറിലും കൊച്ചുഡയറിയിലും സ്റ്റേഷനിലെ നമ്പറും കുറിച്ചിട്ട് എത് സമയത്ത് വിളിച്ചാലും ഒടിയെത്താമെന്ന ഉറപ്പും നൽകിയാണ് ഇവർ മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |