നിസാന്റെ ഇലക്‌ട്രിക് ക്രോസ്-ഓവർ എസ്.യു.വിയായ അരിയ 2021ൽ വിപണിയിലെത്തും. 100 ശതമാനം ഇലക്‌ട്രിക് പവർട്രെയിനോട് കൂടിയ അരിയ, എസ്.യു.വികളെ വെല്ലുന്ന മികച്ച പെർഫോമൻസ് കാഴ്‌ചവയ്ക്കുമെന്ന് നിസാൻ പറയുന്നു. ആകർഷകമാണ് രൂപകല്‌പന. ലോഞ്ചുകൾക്ക് സമാനമാണ് അകത്തളം. ഓട്ടോണമസ് ഡ്രൈവിംഗ് ടെക്‌നോളിയും കൺസേർജ് ലെവൽ അസിസ്‌റ്റൻസ് എന്നിവ കൂടിച്ചേരുന്നതോടെ, ഡ്രൈവർക്കും സഹയാത്രികർക്കും അരിയയിലെ യാത്ര ഏറെ സുഖകരവും ആസ്വാദ്യവുമാകും. 2-വീൽ ഡ്രൈവ്, 4-വീൽ ഡ്രൈവ് ഓപ്‌ഷനുകൾ അരിയയ്ക്കുണ്ടാകും. സുരക്ഷയ്ക്കും ഉയർന്ന മുൻതൂക്കം നൽകിയിട്ടുണ്ട്.
₹35L
2021 മദ്ധ്യത്തോടെ മാതൃരാജ്യമായ ജാപ്പനീസ് വിപണിയിൽ എത്തുന്ന അരിയയ്ക്ക് 50 ലക്ഷം യെൻ (ഏകദേശം 35 ലക്ഷം രൂപ) വില പ്രതീക്ഷിക്കുന്നു.
610km
ബാറ്ററി ഫുൾ ചാർജെങ്കിൽ 610 കിലോമീറ്റർ വരെ യാത്ര ചെയ്യാം അരിയയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |