മുംബയ്: വെെദ്യുതി ബിൽ കണ്ട് ഞെട്ടി ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. സാധാരണ താൻ അടക്കുന്ന വെെദ്യുതി ബില്ലിനേക്കാൽ ഏഴുമടങ്ങാണ് ഇത്തവണത്തെ ബില്ലെന്ന് താരം പറയുന്നു. ട്വിറ്ററിലൂടെ ബിൽ പുറത്തുവിട്ടാണ് ഹർഭജൻ സിംഗിന്റെ പ്രതികരണം.
ഇത്തവണ തനിക്ക് ലഭിച്ച ബിൽ, അയൽക്കാരുടെ എല്ലാവരുടെയും ചേർത്തുള്ളതാണോയെന്നാണ് ഹർഭജന്റെ ചോദ്യം. അദാനി ഇലക്ട്രിസിറ്റിയാണ് ഇവിടെ വൈദ്യുതി നല്‍കുന്നത്. അവരെ പരിഹസിച്ചുകൊണ്ടാണ് ഭാജി വൈദ്യുതിബില്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്.
33,900 രൂപയാണ് ഹർഭജന്റെ വൈദ്യുതി ബിൽ. ഇത്, സാധാരണ താൻ അടയ്ക്കുന്ന ബില്ലിന്റെ ഏഴിരട്ടി വരുമെന്ന് ഹർഭജൻ ചൂണ്ടിക്കാട്ടുന്നു. ഇത്രയും ബില്‍ അയല്‍ക്കാരുടേത് കൂടി ഉള്‍പ്പെടുത്തിയാണോ ഇത്? സാധാരണ ബില്ലിന്റെ ഏഴു മടങ്ങ് അധികം? എന്നായിരുന്നു ബില്‍ അടയ്ക്കാന്‍ തനിക്കു വന്ന മൊബൈല്‍ ഫോണ്‍ മെസേജിനൊപ്പം ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തത്.
Itna Bill pure mohalle ka lga diya kya ?? @Adani_Elec_Mum 😳😳😳ALERT: Your Adani Electricity Mumbai Limited Bill for 152857575 of Rs. 33900.00 is due on 17-Aug-2020. To pay, login to Net/Mobile Banking>BillPay normal Bill se 7 time jyada ??? Wah
— Harbhajan Turbanator (@harbhajan_singh) July 26, 2020
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |