ന്യൂഡൽഹി: എല്ലാ മാസവും നാല് കോടി സർജിക്കൽ മാസ്‌ക്കുകളും, 20 ലക്ഷം മെഡിക്കൽ കണ്ണടകളും കയറ്റുമതി ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി നൽകി. പ്രതിമാസം 50 ലക്ഷം യൂണിറ്റ് പിപിഇ (വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ) കിറ്റ് കയറ്റുമതി ചെയ്യുന്നതിന് അനുമതി നൽകി ആഴ്ചകൾക്കിപ്പുറമാണ് പുതിയ തീരുമാനം.
മെയ്ക്ക് ഇൻ ഇന്ത്യ, പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് എന്നീ പദ്ധതികളുടെ ഭാഗമായിട്ടാണ് മാസ്‌ക്കുകളും കണ്ണടകളും യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ കയറ്റുമതി ചെയ്യാൻ അനുമതി നൽകിയിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ട്വിറ്റ് ചെയ്തു.
Following PM @NarendraModi ji's mantra of Aatmanirbhar Bharat, in a momentous decision to promote Make in India & Industrial growth, Govt. permits export of 4 crore 2/3 Ply Surgical Masks & 20 lakh Medical Goggles every month, along with restriction-free export of Face Shields. pic.twitter.com/BRuuTtcj8F
— Piyush Goyal (@PiyushGoyal) July 28, 2020
കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി 20 ലക്ഷം മെഡിക്കൽ കണ്ണടകളും മറ്റും പ്രതിമാസം കയറ്റുമതി ചെയ്യാൻ അനുവദിച്ചിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് ജനറൽ ഒഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി) വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |