തിരുവനന്തപുരം: കിഫ്ബി വഴി നടപ്പാക്കുന്ന വികസനപദ്ധതികൾക്ക് പണം കണ്ടെത്താൻ ആവിഷ്കരിച്ച പ്രവാസി ഡിവിഡന്റ് പദ്ധതിയിലെ നിക്ഷേപം 100 കോടി കവിഞ്ഞു.കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
ഇരുപത് രാജ്യങ്ങളിലെ 877 പ്രവാസികളാണ് ഇതിലുള്ളത്. മൂന്ന് ലക്ഷം മുതൽ 51 ലക്ഷം രൂപവരെ നിക്ഷേപിക്കാം. പത്തുശതമാനം ഡിവിഡന്റ് ലഭിക്കും. ആദ്യമൂന്ന് വർഷം ഡിവിഡന്റ് നിക്ഷേപത്തിനൊപ്പം ചേർക്കും. പിന്നീട് പ്രതിമാസം നിശ്ചിത തുക വച്ച് തിരിച്ചു നൽകിതുടങ്ങും.