ഏരൂർ: ഇരു വൃക്കകളും തകരാറിലായ അമ്മയും മകളും ചികിത്സാ സഹായം തേടുന്നു.അഞ്ചൽ കോമളം അരവിന്ദാരാമത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ അരവിന്ദാക്ഷന്റെ ഭാര്യ ധർമ്മലത(55)യും ഏകമകൾ അഖില(32)യുമാണ് സുമനസുകളുടെ സഹായം തേടുന്നത്. വൃക്ക തകരാറായതിനെ തുടർന്ന് ഏഴുവർഷമായി അഖില ചികിത്സയിലാണ്. അമ്മ ധർമ്മലതയ്ക്കും ഇതേരോഗം തന്നെയാണ്. ഡയാലിസിസിലൂടെയാണ് ഇവരുടെ ജീവൻ നിലനിർത്തുന്നത്. ഹൃദയസംബന്ധമായ മറ്ര് അസുഖങ്ങളും ഇവരെ അലട്ടുന്നുണ്ട്. പ്രമേഹരോഗിയായ അരവിന്ദാക്ഷന്റെ തുശ്ചമായ വരുമാനമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം.ഡയാലിസിസ് തുടങ്ങിയശേഷം സമീപവാസികളായ ചിലരുടെ സഹായത്തോടെയാണ് ചികിത്സ തുടർന്നത്.എത്രയും വേഗം കിഡ്നി മാറ്റിവയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരിയ്ക്കുകയാണ്.എന്നാൽ അത്രയും ഭാരിച്ച തുക കണ്ടെത്താൻ കഴിയാത്ത വേദനയിലാണ് ഈ നിർദ്ധന കുടുംബം. ഭാര്യയുടേയും ഏക മകളുടേയും ജീവൻ നിലനിർത്താൻ അലയുകയാണ് അരവിന്ദാക്ഷൻ. കനിവുള്ളവരുടെ സഹായം പ്രതീക്ഷിച്ച് .എസ്.ബി.ഐ കരവാളൂർ ശാഖയിൽ അരവിന്ദാക്ഷന്റെ പേരിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. A/cNo:32239704497.IFSC:SBIN0007623.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |