തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ നടൻ സൂര്യയും വിജയ്‌യുമാണെന്ന് ബിഗ്ബോസ് താരവും നടിയുമായ മീര മിഥുൻ. അഗരം എന്ന സന്നദ്ധ സംഘടനയുടെ മറവിൽ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെന്ന് നടി ആരോപിക്കുന്നു. സ്വർണക്കടത്തിൽ കോളിവുഡിലെ ഒരു നടനും കുടുംബത്തിനും പങ്കുണ്ടെന്ന് താരം ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു നടി ആരോപണവുമായി രംഗത്തെത്തിയത്.
As long as you keep secrets & suppress information,you are fundamentally at war with yourself. The critical issue is allowing yourself to know what you know.That takes an enormous amount of courage.#KollywoodMafia #nepotisminKollywood #IAMPURE @nakkheeranweb @News18TamilNadu pic.twitter.com/QquNksfq7Y
— Meera Mitun (@meera_mitun) August 1, 2020
നടൻ വിജയ്‌ക്കെതിരെയും നടി ആരോപണവുമായെത്തിയിരുന്നു. ആരാധകരെ ഉപയോഗിച്ച് വിജയ് തനിക്കെതിരേ ട്വിറ്ററിലുൾപ്പെടെ അശ്ലീല പരാമർശങ്ങൾ നടത്തുകയാണെന്നും, തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നുമായിരുന്നു ഇവർ ആരോപിച്ചത്.സൂര്യയ്ക്കും വിജയ്‌ക്കുമെതിരെയുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇവരുടെ ആരാധകർ നടിക്കെതിരെ രൂക്ഷവിമശനനവുമായെത്തിയിരുന്നു. മുമ്പ് രജനീകാന്തിനെതിരെയും നടി ആരോപണവുമായെത്തിയിരുന്നു.
Philanthropy by @Suriya_offl and family is pure money laundering @nakkheeranweb @News18TamilNadu https://t.co/POjyQDsKk0
— Meera Mitun (@meera_mitun) August 1, 2020
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |