തീവ്ര വലതുപക്ഷ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന, പക്ഷപാതപരമായ മാദ്ധ്യമപ്രവർത്തനം നടത്തുന്നയാളെന്ന കുപ്രസിദ്ധി ലഭിച്ച മാദ്ധ്യമപ്രവർത്തകനാണ് 'ദ റിപ്പബ്ലിക്' ചാനലിന്റെ മാനേജിംഗ് ഡയറക്ടറും എഡിറ്റർ ഇൻ ചീഫും കൂടിയായ അർണാബ് ഗോസ്വാമി. അതിന്റെ പേരിൽ നിരവധി വിമർശനങ്ങളും അദ്ദേഹം നേരിടേണ്ടതായി വന്നു. എന്നാൽ ഇപ്പോൾ ബോളിവുഡ് സിനിമാ രംഗത്തെ തലമുതിർന്ന സംവിധായകനായ രാം ഗോപാൽ വർമ്മയും അർണാബിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
My film on him is titled
“ARNAB”
THE NEWS PROSTITUTE
After extensively studying him I mulled on whether the tagline should be The News Pimp or The News Prostitute though both are relevant I finally settled on prostitute for its sound.— Ram Gopal Varma (@RGVzoomin) August 3, 2020
നടൻ ശുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ബോളിവുഡിൽ ഉണ്ടായ പൊട്ടിത്തെറികളുടെ പശ്ചാത്തലത്തിൽ ഹിന്ദി സിനിമാ മേഖലയെ അർണാബ് വിമർശിച്ചതാണ് രാം ഗോപാൽ വർമ്മയെ ചൊടിപ്പിച്ചത്. ബോളിവുഡ് നിറയെ ലൈംഗിക ചൂഷകരും, ഭീകര മാഫിയ സംഘങ്ങളുമാണെന്ന അർണാബിന്റെ പരാമർശത്തോട് അതിരൂക്ഷമായാണ് സംവിധായകൻ പ്രതികരിച്ചിരിക്കുന്നത്.
I for one am feeling very strongly about this and I decided to make a film on #ArnabGoswami in which I will take the clothes off his facade and make him naked exposing the lengths and breadths of all his vital corrupt stats
— Ram Gopal Varma (@RGVzoomin) August 3, 2020
അർണാബ് ഗോസ്വാമി ഏകപക്ഷീയമായി കാര്യങ്ങളെ സമീപിക്കുകയാണെന്നും മറ്റുള്ളവർക്ക് അവരുടെ ഭാഗം സംസാരിക്കാൻ അദ്ദേഹം അവസരം നൽകുന്നില്ലെന്നും വർമ്മ പറയുന്നു. നിരനിരയായുള്ള ട്വീറ്റുകലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.മാത്രമല്ല, അർണാബിനെ പറ്റി താൻ ഒരു സിനിമ ചെയ്യാൻ പോകുകയാണെന്നും അതിലൂടെ മാദ്ധ്യമപ്രവർത്തകന്റെ മുഖംമൂടി താൻ വലിച്ചെറിയുമെന്നും രാം ഗോപാൽ വർമ്മ പറയുന്നു.
സിനിമയിലൂടെ താൻ അർണാബിനെ തുറന്നുകാട്ടുമെന്നും അദ്ദേഹത്തെ സംബന്ധിച്ച യഥാർത്ഥ ചിത്രം വെളിപ്പെടുത്തുമെന്നും രാം ഗോപാൽ വർമ്മ പറയുന്നു. എന്നാൽ സംവിധായകൻ അർണാബ് ഗോസ്വാമിയെക്കുറിച്ചുള്ള തന്റെ ചിത്രത്തിന് നൽകാൻ തീരുമാനിച്ച പേരാണ് ഏവരെയും അമ്പരപ്പെടുത്തിയത്. 'അർണാബ് - വാർത്താ വേശ്യ' എന്നാണു വർമ്മ താൻ ചെയ്യാൻ പോകുന്ന ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
Hey #ArnabGoswami whether u react to my film or not I don’t care a damn because my target audience is not going to be u , but it will be ur viewers ..I want to shake them up with the way I will expose in my film the back of ur public face in Republic Tv
— Ram Gopal Varma (@RGVzoomin) August 3, 2020
'അർണാബ് - വാർത്താ കൂട്ടിക്കൊടുപ്പുകാരൻ' എന്ന പേരും താൻ ചിത്രത്തിന് ഇടാൻ ആലോചിച്ചിരുന്നുവെന്നും എന്നാൽ ആദ്യം പറഞ്ഞ പേരാണ് കൂടുതൽ അനുയോജ്യമെന്നും രാം ഗോപാൽ വർമ്മ ട്വിറ്ററിലൂടെ ആഞ്ഞടിച്ചു. ചിത്രത്തോട് അർണാബ് പ്രതികരിക്കുമോ ഇല്ലയോ എന്ന കാര്യത്തെക്കുറിച്ച് തനിക്ക് വേവലാതിയില്ലെന്നും കാരണം, അത് കാണുക അർണാബിന്റെ ചാനലിന്റെ കാണികളായിരിക്കുമെന്ന് കൂടി രാം ഗോപാൽ വർമ്മ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |