തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 962 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 801 പേരും സമ്പർക്ക രോഗികൾ. 83 ശതമാനമാണ് സമ്പർക്ക രോഗബാധ നിരക്ക്. 40 പേരുടെ ഉറവിടം വ്യക്തമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 815 പേർ രോഗമുക്തരായി. ജൂലായ് 31ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ക്ലീറ്റസ് (68), ആഗസ്റ്റ് 1ന് മരണമടഞ്ഞ ആലപ്പുഴ നൂറനാട് സ്വദേശി ശശിധരൻ (52) എന്നിവർക്ക് രോഗബാധ സ്ഥിരീകരിച്ചു.
തലസ്ഥാനത്ത് ഇന്നലെയും രോഗബാധിതരുടെ എണ്ണത്തിൽ കുറവില്ല. 15 ആരോഗ്യ പ്രവർത്തകർ കൂടി രോഗബാധിതരായി. റിപ്പോർട്ട് ചെയ്ത 205 കേസുകളിൽ 197ഉം സമ്പർക്കം വഴിയാണ്. വയനാട് സ്ഥിരീകരിച്ച 31 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. കൊല്ലം 57ൽ 56, എറണാകുളം 106ൽ 87, ആലപ്പുഴ 101ൽ 86, മലപ്പുറം 85ൽ 73, തൃശൂരിൽ 85ൽ 63, കാസർകോട് 66ൽ 56 എന്നിങ്ങനെയാണ് ഇന്നലെത്തെ സമ്പർക്കവ്യാപന നിരക്ക്.
ആകെ രോഗബാധിതർ 26873
ചികിത്സയിലുള്ളവർ 11,484
രോഗമുക്തർ 15,282
മരണം 84
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |