തിരുവനന്തപുരം: കൊവിഡ് പ്രതിരോധ ജാഗ്രതയിൽ അലംഭാവമുണ്ടായത് അധികൃതർക്കല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേരത്തേയുണ്ടായിരുന്ന നില വച്ച് നോക്കിയാലിപ്പോൾ മൊത്തത്തിൽ ജാഗ്രതക്കുറവുണ്ട്. നേരത്തേ ജാഗ്രത ഉറപ്പാക്കുന്നതിന് സഹായിച്ചവർ പിന്നീട് ബോധപൂർവം മറിച്ച് തീരുമാനിച്ചെന്ന് വാർത്താലേഖകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ജാഗ്രതയിൽ നല്ല കുറവുണ്ടായതിന് പ്രധാന കാരണം ഇത്തരമൊരു ജാഗ്രത ഇപ്പോൾ ആവശ്യമില്ലെന്ന സന്ദേശം നാട്ടിൽ പരക്കാനിടയാക്കിയതാണ്. ചിലരെങ്കിലും സുരക്ഷാമാർഗനിർദ്ദേശങ്ങൾ ലംഘിച്ചുള്ള കൂട്ടായ്മകൾ ഉയർത്തിക്കൊണ്ടു വരികയാണ്.
ജാഗ്രതക്കുറവ് പൊതുവിലുണ്ടാക്കാൻ അത്തരം സംഭവങ്ങളിടയാക്കിയിട്ടുണ്ട്. ഇതാണ് കൂട്ടം കൂടലുകളൊഴിവാക്കണമെന്ന് ദിവസേന പറഞ്ഞുകൊണ്ടിരുന്നത്. നമുക്ക് അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്. അതാണ് ഈ നിലയിലെത്തിച്ചത്. ഇതിനി കൂടാതെ നോക്കണം. നമുക്കിതിനെ പിടിച്ചുകെട്ടാൻ പ്രതിരോധത്തിൽ പഴയ ജാഗ്രത വീണ്ടും പുലർത്തണം. അതിനെയാരും മറ്റ് തരത്തിലെടുക്കരുത്. എല്ലാവരും ഒരുമയോടെയും ഐക്യത്തോടെയും പ്രതിരോധത്തിൽ ഒന്നിച്ചു നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |