തിരുവനന്തപുരം: പ്രമുഖ ജുവലറി ഗ്രൂപ്പായ ഭീമ, ഓണക്കാലത്തോട് അനുബന്ധിച്ച് ഒരുക്കുന്ന ഭീമോത്സവത്തിന് തുടക്കമായി. ആഗസ്‌റ്റ് 31വരെ നീളുന്ന ഈ ഉത്സവകാലത്ത്, ആകർഷക ഇളവുകളും സ്വർണ സമ്മാനങ്ങളുമാണ് ഭീമ ഷോറൂമുകളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ഭീമോത്സവ നാളുകളിൽ ഭീമയിൽ നിന്ന് വാങ്ങുന്ന സ്വർണാഭരണങ്ങൾക്ക് പവന് 1,500 രൂപയും വജ്രാഭരണങ്ങൾക്ക് കാരറ്റിന് 12,000 രൂപയും ഇളവ് ലഭിക്കും. വിവാഹ പർച്ചേസുകൾക്ക് നാലു ശതമാനം പണിക്കൂലിയിൽ ആഭരണങ്ങൾ സ്വന്തമാക്കാം. ആഭരണങ്ങൾ അഡ്വാൻസ് ബുക്ക് ചെയ്യുന്നവർക്ക് 15 ലക്ഷം രൂപയുടെ സ്വർണനാണയങ്ങൾ സമ്മാനമായി നേടാനും അവസരമുണ്ട്.
സ്വർണവിലക്കയറ്രം ഉപഭോക്താക്കളെ ബാധിക്കാതിരിക്കാൻ ഭീമ അവതരിപ്പിച്ച പ്രൈസ് പ്രൊട്ടക്‌ഷൻ പ്ലാൻ പ്രകാരം ആഭരണങ്ങൾ അഡ്വാൻസ് ബുക്ക് ചെയ്യുന്നവർക്ക് ബുക്ക് ചെയ്‌ത ദിവസത്തെ വില, വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്യുമ്പോൾ ഏതാണോ കുറഞ്ഞവില, ആ വിലയ്ക്ക് ആഭരണങ്ങൾ സ്വന്തമാക്കാം. 10 ശതമാനം അഡ്വാൻസിൽ നാലുമാസം വരെ കാലാവധി ലഭ്യമാക്കുന്ന സ്വർണവിപണിയിലെ ആദ്യ പ്ളാനാണിത്. 4-6 മാസക്കാലയളവിൽ 20 ശതമാനം അഡ്വാൻസും 6-11 മാസക്കാലയളവിൽ 100 ശതമാനം അഡ്വാൻസും ഈ പ്ളാനിൽ ഉൾപ്പെട്ടിട്ടുണ്ട്. വിവരങ്ങൾക്ക് : 854 777 2777 (തിരുവനന്തപുരം), 902 018 8777 (ആറ്രിങ്ങൽ), 949 593 9777 (പത്തനംതിട്ട), 854 787 2777 (അടൂർ), 949 550 9777 (കാസർഗോഡ്). ഓൺലൈൻ ഷോപ്പിംഗിന് : www.bhimajewellery.com
വെഡിംഗ്, എൻഗേജ്മെന്റ്, ആന്റിക്, ലൈറ്ര് വെയിറ്ര്, ഡെയ്‌ലി വെയർ, പാർട്ടിവെയർ, ഓഫീസ് വെയർ തുടങ്ങിയ വൈവിദ്ധ്യമാർന്ന ആഭരണ ശ്രേണികളും ആകർഷകമായ ഡയമണ്ട്, പ്ളാറ്റിനം ആഭരണങ്ങൾക്കായി പ്രത്യേക വിഭാഗങ്ങളും ഭീമ ഷോറൂമുകളിലുണ്ട്. 92.5 ഹാൾമാർക്ക്ഡ് വെള്ളി ആഭരണങ്ങളുടെയും ഗിഫ്‌റ്റുകളുടെയും അതിവിപുല ശേഖരവും യുവതലമുറയ്ക്കായി ട്രെൻഡി യുവ കളക്ഷനുകളും ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |