SignIn
Kerala Kaumudi Online
Wednesday, 22 April 2026 3.58 AM IST

പാചക വാതക ക്ഷാമം: ഹോട്ടലുകൾ സമരത്തി​ലേക്ക്

Increase Font Size Decrease Font Size Print Page
cooking-gas

 23ന് സമ്പൂർണ അടച്ചിടൽ; നാളെ ഐ.ഒ.സിയിലേക്ക് മാർച്ച്

കൊച്ചി: വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലണ്ടറുകളുടെ വിതരണം നിശ്ചലമായതോടെ പ്രതിസന്ധിയിലായ ഹോട്ടൽ ഉടമകൾ സമരത്തിലേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി മാർച്ച് 23ന് സംസ്ഥാനത്തെ മുഴുവൻ ഹോട്ടലുകളും അടച്ചിടുവാൻ കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ തീരുമാനിച്ചു. ഇന്നലെ ചേർന്ന കെ.എച്ച്.ആർ.എ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. നിലവിൽ 70 ശതമാനം ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്.

മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താത്തിനാൽ കമ്പനികൾ സിലണ്ടറുകൾ നൽകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. വിറകടുപ്പുകൾ സജ്ജീകരിച്ചും ഭക്ഷണം ഒരു നേരമാക്കിയുമാണ് പല ഹോട്ടലുകളും നിലവിൽ പ്രവർത്തിക്കുന്നത്. നാളെ ഉദയംപേരൂർ ഐ.ഒ.സി​ ബോട്ട്‌ലിംഗ് പ്ലാന്റിലേക്ക് പ്രതിഷേധ മാർച്ചും നടക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഇടപെടാനാകില്ലെന്നാണ് സർക്കാർ നിലപാട്.

TAGS: BUSINESS, KHRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.