ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ്. എവിടെ നിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു.
ട്വിറ്ററിലൂടെ സിദ്ധരാമയ്യ തന്നെയാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
I have been tested positive for #Covid19 & also been admitted to the hospital on the advice of doctors as a precaution.
— Siddaramaiah (@siddaramaiah) August 4, 2020
I request all those who had come in contact with me to check out for symptoms & to quarantine themselves.
കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |