*കൊലപാതകം 30 വർഷം മുമ്പ് പിതാവിനെ കൊലപ്പെടുത്തിയതിന്റെ വൈരാഗ്യത്തിൽ
പുതുക്കാട്: . ചെങ്ങാലൂർ സുര്യഗ്രാമം മഞ്ചേരി വീട്ടിൽ രാഘവന്റെ മകൻ സുധൻ (58 ) കള്ളുഷാപ്പിൽ കുത്തേറ്റ് മരിച്ചു ഇന്നലെ വൈകീട്ട് ആറോടെയായിരുന്നു സംഭവം. കുത്തിക്കൊലപ്പെടുത്തിയ വരന്തരപ്പിള്ളി കരയാംപാടം കീടായി രതീഷിനെ(40) ഒരു മണിക്കൂറിനുള്ളിൽ പൊലീസ് ഓടിച്ചിട്ട് പിടികൂടി.
രതീഷിന്റെ പിതാവ് 30 വർഷം മുമ്പ് പാറമടയിൽ കൊല്ലപ്പെട്ട കേസിൽ പ്രതിയായിരുന്ന സുധനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സുധൻ മദ്യപിക്കാനെത്തുന്ന ചെങ്ങാലൂരിലെ ഷാപ്പിലെത്തി കത്തി കൊണ്ട് തുരുതുരെ കുത്തുകയായിരുന്നു. ആട്ടോറിക്ഷയിലെത്തിയ രതീഷ് സംഭവത്തിനു ശേഷം രക്ഷപ്പെട്ട് വരന്തരപ്പിള്ളി അങ്ങായിയിലെത്തി. പിറകെയെത്തിയ പൊലീസിനെ കണ്ട് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. മരംവെട്ട് തൊഴിലാളിയാണ് പ്രതി രതീഷ്. മരിച്ച സുധൻ നിർമ്മാണ തൊഴിലാളിയാണ്. ഭാര്യ: അജിത. മക്കൾ: സ്‌നേഹ, രേഷ്മ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |