കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ റീട്ടെയിൽ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ആഗോള വികസന പദ്ധതികളുടെ ഭാഗമായി ഇന്ത്യയിൽ രണ്ടു പുതിയ ഷോറൂമുകൾ കൂടി തുറന്നു. കുംഭകോണത്തും (തമിഴ്‌നാട്), ചണ്ഡീഗഢിലുമാണ് പുതിയ ഷോറൂമുകൾ. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, ഓൺലൈൻ പ്ളാറ്ര്‌ഫോമിലൂടെ ഉദ്ഘാടനം നിർവഹിച്ചു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കരുതലോടെ മുന്നോട്ട് നീങ്ങാനും വിപണിയിൽ ക്രിയാത്മകമായി നിലകൊള്ളാനും വികസനപദ്ധതികളുമായി മുന്നോട്ടുപോകാനുമുള്ള നയപരമായ തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ ഷോറൂമുകൾ മലബാർ ഗോൾഡ് ഉപഭോക്താക്കൾക്കായി സമർപ്പിക്കുന്നത്. ശ്രദ്ധേയ വളർച്ചയുമായി സ്വർണാഭരണ വില്പനയിൽ 27 വർഷം പൂർത്തിയാക്കുന്ന മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന് ഇന്ത്യയിലും വിദേശത്തുമായി 260ലേറെ ഷോറൂമുകളുണ്ട്.
കൊൽക്കത്ത, ഹൈദരാബാദ്, മുംബയ്, ബംഗളൂരു, കോയമ്പത്തൂർ, യു.എ.ഇ., സൗദി, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ കമ്പനിക്ക് ആഭരണ നിർമ്മാണ യൂണിറ്റുകളുമുണ്ട്. ഇവയ്‌ക്കെല്ലാം പുറമേ, മികച്ച മൂല്യാധിഷ്‌ഠിത സേവനങ്ങളുമാണ് മലബാർ ഗോൾഡിന്റെ വിജയമന്ത്രം. ആഗോള റീട്ടെയിൽ ജുവലറി മേഖലയിൽ വിറ്റുവരവിലും ഷോറൂമുകളുടെ എണ്ണത്തിലും ഒന്നാമതെത്തുകയാണ് ലക്ഷ്യമെന്ന് എം.പി. അഹമ്മദ് പറഞ്ഞു. കൊവിഡ് വ്യാപന പശ്‌ചാത്തലത്തിൽ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായി എല്ലാ മുൻകരുതലുകളും ഷോറൂമുകളിൽ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
ഏത് പ്രായക്കാർക്കും ഏതവസരത്തിലും ഉപയോഗിക്കാവുന്നതും വൈവിദ്ധ്യമാർന്ന സംസ്കാരങ്ങൾക്ക് ഇണങ്ങിയതുമായ വിപുലമായ ആഭരണശ്രേണി, ഒരുവർഷ സൗജന്യ ഇൻഷ്വറൻസ്, ബൈബാക്ക് ഗ്യാരന്റി, സ്വർണം മാറ്റിവാങ്ങുമ്പോൾ സീറോ ഡിഡക്‌ഷൻ ചാർജ്, ഇടപാടുകളിലെ സുതാര്യത, പഴയ സ്വർണം പരമാവധി മൂല്യത്തിൽ തിരിച്ചെടുക്കുന്ന സംവിധാനം, വിലയുടെ 10 ശതമാനം നൽകി അഡ്വാൻസ് ബുക്കിംഗ് സൗകര്യം എന്നിവയും മലബാർ ഗോൾഡ് ഷോറൂമുകളിലുണ്ടെന്ന് മാനേജിംഗ് ഡയറക്‌ടർ (ഇന്ത്യാ ഓപ്പറേഷൻസ്) ഒ. അഷർ പറഞ്ഞു.
വികസനക്കുതിപ്പിലേക്ക്
അഞ്ചുവർഷത്തിനകം ഷോറൂമുകളുടെ എണ്ണം മൂന്നിരട്ടിയാക്കുകയാണ് മലബാർ ഗോൾഡിന്റെ ലക്ഷ്യം. പാട്‌ന, ഇൻഡോർ, വിശാഖപട്ടണം, തെലങ്കാനയിലെ ഖമ്മം, മഹാരാഷ്‌ട്രയിലെ താനെ, വാഷി, ഡൽഹിയിലെ ദ്വാരക, കർണാടകയിലെ കമ്മനഹള്ളി, മല്ലേശ്വരം, ആന്ധ്രയിലെ ശ്രീകാകുളം എന്നിവിടങ്ങളിൽ ഈവർഷം തന്നെ പുതിയ ഷോറൂമുകൾ തുറക്കും. മലേഷ്യ, ബംഗ്ളാദേശ്, സിംഗപ്പൂർ, യു.എ.ഇ., സൗദി അറേബ്യ, ഒമാൻ, ഖത്തർ തുടങ്ങിയയിടങ്ങളിലും പുതിയ ഷോറൂമുകൾ തുറക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |