ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 56,282 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ കൊവിഡ് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 19,64,537 ആയി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40,000 പിന്നിട്ടു. ഒറ്റദിവസം കൊണ്ട് 904 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 40,699 ആയി ഉയർന്നു. 2.07 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്.
രാജ്യത്ത് കൊവിഡ് രോഗമുക്തരാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ആശ്വാസമാണ്. 13,28,337 പേരാണ് ഇതുവരെ രോഗമുക്തരായത്. കണക്കുകൾ പ്രകാരം ഇതുവരെ 2,21,49,351 കൊവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്. ഇന്നലെ മാത്രം 6,64,949 പരിശോധനകളാണ് നടത്തിയതെന്ന് ഐ.സി.എം.ആർ പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു. 67.62 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവിൽ 5,95,501 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. മഹാരാഷ്ട്ര, ന്യൂഡൽഹി, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |