തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ടതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തെയും ഉദ്യോഗസ്ഥരെയും പഴിക്കുന്നതെന്ന് കുറ്റപ്പെടുത്തി രമേശ് ചെന്നിത്തല. കഴിവുകെട്ട പണിക്കാർ തോൽവിക്ക് മറ്റുളളവരെ പഴിക്കുമെന്നും ഇത് ജനങ്ങക്ക് നല്ല ബോധ്യമുണ്ടെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
'കൊവിഡ് പ്രതിരോധം പരാജയപ്പെട്ടത് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പിടിപ്പുകേടുകൊണ്ടാണ്. ഇതിന് ഉദ്യോഗസ്ഥരെയും പ്രതിപക്ഷത്തെയുമാണ് മുഖ്യമന്ത്രി പഴിക്കുന്നത്. രാവിലെ ഉദ്യോഗസ്ഥരെ പഴിക്കും. വൈകിട്ട് പ്രതിപക്ഷത്തെയും. കൊവിഡ്പ്രതിരോധപ്രവർത്തനങ്ങളിൽ പ്രതിപക്ഷവും നന്നായി സഹകരിക്കുന്നുണ്ട്. സ്വന്തം ഇരട്ട മുഖം വെളിപ്പെടാതിരിക്കാനാണ് പ്രതിപക്ഷ നേതാവിന് ഇരട്ടമുഖമെന്ന് പറയുന്നത്'- ചെന്നിത്തല പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |