തൃശൂർ: ജില്ലയിൽ 73 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 48 പേർ രോഗമുക്തരായി. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 603 ആയി. ആകെ കൊവിഡ് പൊസിറ്റീവായവർ 1,907 ആണ്. 65 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ഇതിൽ 9 പേരുടെ ഉറവിടം വ്യക്തമല്ല. ക്ലസ്റ്ററുകളിലെ രോഗപകർച്ച ഇപ്രകാരമാണ്.
വിദേശത്തുനിന്ന് വന്ന രണ്ട് പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന ആറ് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. നിരീക്ഷണത്തിൽ കഴിയുന്നത് 11,662 പേരാണ്. 133 പേരെയാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 415 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 99 പേർക്ക് കൗൺസിലിംഗ് നൽകി.
ഇരിങ്ങാലക്കുട ക്ലസ്റ്റർ 17
ശക്തൻ ക്ലസ്റ്റർ 8
കാട്ടിക്കരക്കുന്ന് ക്ലസ്റ്റർ 6
കുന്നംകുളം ക്ലസ്റ്റർ 4
കെ.എസ്.ഇ ക്ലസ്റ്റർ 3
പട്ടാമ്പി ക്ലസ്റ്റർ 3
ചാലക്കുടി ക്ലസ്റ്റർ 1
മറ്റ് സമ്പർക്ക കേസുകൾ - 14.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |