കോട്ടയം: എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് പ്രതിപക്ഷവും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ മത്സരം നടക്കുമെന്നും കേരള കോൺഗ്രസ് വിപ്പിനെചൊല്ലിയുള്ള അടി മുറുകുമെന്നും ഉറപ്പായി. ലാൽ വർഗീസ് കൽപ്പകവാടിയെ യു.ഡി.എഫ് സ്ഥാനാർഥിയായി തീരുമാനിച്ചതോടെയാണ് മത്സരത്തിന് വഴി തെളിഞ്ഞത്. ഇടതു സ്ഥാനാർത്ഥി എം.വി. ശ്രേയാംസ് കുമാറായേക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്
അംഗബലം വച്ച് ജയസാദ്ധ്യത കുറവാണെങ്കിലും സ്ഥാനാർത്ഥിയെ നിറുത്തിയില്ലെങ്കിൽ ഇടതു സ്ഥാനാർത്ഥിയുടെ ഈസി വാക്കോവർ രാഷ്ട്രീയ തിരിച്ചടിക്ക് കാരണമായേക്കുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് തീരുമാനം .
ഈ മാസം 24നാണ് തെരഞ്ഞെടുപ്പ്. യു.ഡി.എഫിൽ നിന്നു പുറത്തായ ജോസ് കെ മാണി വിഭാഗത്തിന്റെ രാഷ്ട്രീയ തീരുമാനമെന്താകുമെന്നത് പ്രധാനമാണ്. വിപ്പ് അധികാരത്തെ ചൊല്ലി ജോസ്, ജോസഫ് പക്ഷത്ത് തർക്കം തുടരുകയാണ്. മത്സരമെങ്കിൽ അഞ്ച് കേരള കോൺഗ്രസ് എം.എൽ എമാർക്ക് വിപ്പ് നൽകുമെന്നും ജോസ് പക്ഷം വോട്ട് മാറി ചെയ്താലും തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചാലും നടപടിയെന്ന് പി.ജെ ജോസഫ് മുന്നറിയിപ്പ് നൽകിയെങ്കിലും ജോസ് പക്ഷം ഇതു തള്ളി. പാർട്ടി വിപ്പ് റോഷി അഗസ്റ്റിനായതിനാൽ വിപ്പ് നൽകേണ്ടത് റോഷിയാണെന്നും ജോസഫല്ലെന്നു മുള്ള മറുപടിയാണ് ജോസ് കെ മാണി നൽകിയത്.
ചിഹ്നം സംബന്ധിച്ച തർക്കം തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ നിൽക്കുന്നതിനാൽ വിപ്പ് നിലനിൽക്കില്ലെന്ന വിലയിരുത്തലിലാണ് ജോസ് പക്ഷം.കെ.എം.മാണി അന്തരിച്ചപ്പോൾ ജോസഫ് നിയമസഭാ കകക്ഷി നേതാവും റോഷി അഗസ്റ്റിൻ ചീഫ് വിപ്പുമായിരുന്നു. പാർട്ടി രണ്ടായപ്പോൾ ജോസഫ് വിഭാഗത്തിലെ മൂന്ന് എം.എൽഎമാർ ചേർന്ന് റോഷിയെ വിപ്പ് സ്ഥാനത്തു നിന്നു മാറ്റി . ഈ മാറ്റം അംഗീകരിക്കുന്നില്ലെന്നും
ജോസ് പക്ഷം സാങ്കേതികമായി കേരള കോൺഗ്രസിൽ തുടരുന്നതിനാൽ നിലവിൽ പാർട്ടി വിപ്പ് അവർക്ക് ബാധകമാണ്. വിപ്പ് അംഗീകരിച്ചാൽ വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫിനെ അംഗീകരിക്കുന്നതായും യുഡിഎഫില്‍ തുടരുന്നതായും വിലയിരുത്തപ്പെടും. യു.ഡി.എഫ് മാറ്റിനിർത്തിയ വിഭാഗത്തിന് എങ്ങിനെ വിപ്പ് നൽകുമെന്നത് ജോസഫ് പക്ഷത്തിന് മുന്നിലെയും പ്രശ്നമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |