നടി ദുർഗ കൃഷ്ണയുടെ മേക്കോവർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാവിഷയം. സാരിയും സൽവാറും അണിഞ്ഞ് നാടൻ വേഷങ്ങളിൽ പ്രത്യക്ഷ്യപ്പെട്ടിരുന്ന ദുർഗയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പറക്കുകയാണ്. ദ ബോസ് ബിച് എന്ന് പേരിട്ടിരിക്കുന്ന ഫോട്ടോഷൂട്ടിന് പിന്നിലെ കഥ പറയുകയാണ് ഫോട്ടോഷൂട്ട് ഒരുക്കിയ ജിക്സൺ.
"ദുർഗ കൃഷ്ണ ഒരു ടിപ്പിക്കൽ മലയാളി പെൺകുട്ടിയാണ്. സാരിയും സൽവാറും ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരിയായ കുട്ടി. ദുർഗയുടെ ഈ ഫോട്ടോഷൂട്ട് ഒരു നിഗൂഢമായ അത്ഭുതം ആണെന്നാണ് ഞാൻ കരുതുന്നത്, കാരണം കൈയിൽ സിഗരറ്റ് പിടിച്ചുള്ള ഈ ഫോട്ടോഷൂട്ടിനെ കുറിച്ചു അവരെ പറഞ്ഞു മനസിലാക്കി ബോദ്ധ്യപ്പെടുത്താൻ ഒരുപാടു പരിശ്രമിക്കേണ്ടി വന്നു."
'ജീവിതത്തിൽ ഇന്നു വരെ പുക വലിക്കാത്ത ദുർഗയ്ക്ക് ഈ ഫോട്ടോഷൂട്ട് സംബന്ധിച്ച് നിരവധി ആശങ്ക ഉണ്ടായിരുന്നു. പക്ഷേ, ഒരു അഭിനേതാവെന്ന നിലയിൽ ബോൾഡ് ആകാനും അവരുടെ അതിർവരമ്പുകളിൽ നിന്ന് മുന്നോട്ടു പോകാനും ദുർഗ തീരുമാനിച്ചതിന്റെ ഫലമാണ് ഈ ഫോട്ടോഷൂട്ട്' എന്നാണ് ജിക്സന്റെ വാക്കുകൾ.
വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് ദുർഗ മലയാള സിനിമയിലേക്ക് എത്തിയത്. പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. റാം, കിംഗ് ഫിഷ്, വ്രതം എന്നിവയാണ് അണിയറിയിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |