മാഞ്ചസ്റ്റർ : പാകിസ്ഥാനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ളണ്ടിന് ബാറ്റിംഗ് തകർച്ച. പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 326നെതിരെ മറുപടിക്കിറങ്ങിയ ഇംഗ്ളണ്ട് മൂന്നാം ദിവസം ലഞ്ചിന് ശേഷം 219 റൺസിൽ ആൾഒൗട്ടായി.107 റൺസ് ലീഡാണ് പാകിസ്ഥാൻ നേടിയത്.
92/4എന്ന സ്കോറിലാണ് ഇംഗ്ളണ്ട് മൂന്നാം ദിനം രാവിലെ ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയത്. തലേന്ന് 46റൺസുമായി നിന്നിരുന്ന ഒലീ പോപ്പും(62) 15 റൺസെടുത്തിരുന്ന ബട്ട്ലറും (38) രാവിലെ പതിയെ മുന്നോട്ടു നീങ്ങിയെങ്കിലും പാക് ബൗളേഴ്സ് പിടിമുറുക്കി. പോപ്പിനെ നസീം ഷാ പുറത്താക്കിയപ്പോൾ ബട്ട്ലറെ യാസിർ ഷാ മടക്കി അയച്ചു.ക്രിസ് വോക്സ് (19),ആർച്ചർ (16), ബ്രോഡ് (29*) എന്നിവർ നടത്തിയ പോരാട്ടമാണ് ഇംഗ്ളണ്ടിനെ 219ലെത്തിച്ചത്.
പാകിസ്ഥാനായി യാസിർ ഷാ നാലുവിക്കറ്റ് വീഴ്ത്തി. മുഹമ്മദ് അബ്ബാസ്,ഷദാബ് ഖാൻ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതം ലഭിച്ചു.
തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ പാകിസ്ഥാൻ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 48/3 എന്ന നിലയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |