കോട്ടയം : വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന വിവിധ പ്രദേശങ്ങളിലെ 2831 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 116 ക്യാമ്പുകളിലായി 862 കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചത്. കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ തുറന്നത്. 72 എണ്ണം. ഇവിടെ 465 കുടുംബങ്ങളിലായി 1610 പേർ കഴിയുന്നുണ്ട്. മീനച്ചിൽ : 17, കാഞ്ഞിരപ്പള്ളി :16, വൈക്കം : 10 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.
ചങ്ങനാശേരിയിൽ ജാഗ്രത
കോട്ടയം : ചങ്ങനാശേരി നഗരസഭയിലും വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലും നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കു മാറ്റി. എ.സിറോഡ് കോളനി, പറാൽ വെട്ടിത്തുരുത്ത്, തൂപ്രം, മുളയ്ക്കാന്തുരുത്തി എന്നീ പ്രദേശങ്ങളിൽ ആർ.ഡി.ഒ ജോളി ജോസഫ്, തഹസിൽദാർ ജിനു പുന്നൂസ് , ഡപ്യൂട്ടി തഹസിൽദാർമാർ എന്നിവരടങ്ങിയ സംഘം സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |